മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ.

മാർ ആൻഡ്രൂസ് താഴത്ത് എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ.

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി മാർ ആൻഡ്രൂസ് താഴത്തിനെ മാർപാപ്പ നിയമിച്ചു. മാർ ആന്റണി കരിയിലിന്റെ രാജി അംഗീകരിച്ചാണ് മാർപാപ്പയുടെ തീരുമാനം. മാർ ആൻഡ്രൂസ് താഴത്ത് തൃശൂർ അതിരൂപത അധ്യക്ഷനായി തുടരും.

ഏകീകൃത കുർബാന സംബന്ധിച്ച നിർദേശം നടപ്പാക്കാത്തതിനെ തുടർന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പൊലീത്തൻ വികാരി മാർ ആന്റണി കരിയിലിനോട് രാജിവയ്ക്കാൻ വത്തിക്കാൻ നിർദേശിച്ചിരുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ട് രാജി ആവശ്യപ്പെട്ടിരുന്നെങ്കിലും ആന്റണി കരിയിൽ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടർന്നു സ്ഥാനപതി ഡൽഹയിൽനിന്നു കൊച്ചിയിലെത്തി, എറണാകുളം അങ്കമാലി അതിരൂപത ആസ്ഥാനത്ത് രണ്ടു മണിക്കുറിലധികം മാർ ആന്റണി കരിയിലുമായി ചർച്ച നടത്തി. ഇതിനു പിന്നാലെയായിരുന്നു രാജി.

സഭാ തർക്കത്തിൽ നടപടിയുമായി വത്തിക്കാൻ; ബിഷപ്പ് ആന്റണി കരിയിലിനോട് സ്ഥാനമൊഴിയാൻ നിർദ്ദേശം.