പ്രഥമ ബലിയർപ്പണം നടന്നു

പ്രഥമ ബലിയർപ്പണം നടന്നു

ഡാർവിൻ: മലങ്കര ഓർത്തഡോക്സ്‌ സഭയുടെ പ്രഥമ വി. കുർബാന ഇടവക മെത്രാപോലിത്ത അഭി.ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് തിരുമേനിയുടെ അനുമതിയോടു കൂടി ഓസ്‌ട്രേലിയയിലെ ഡാർവിനിൽ നടന്നു. വി. ഗീവര്ഗീസ് സഹദായുടെ നാമത്തിൽ പുതുതായി ആരംഭിച്ച സെൻറ്‌ ജോർജ് ഇന്ത്യൻ ഓർത്തഡോക്സ്‌ ദേവാലയത്തിൽ ഇടവക വികാരി ഫാ. ജാക്സ് ജേക്കബാണ്‌ വി.കുർബാന അർപ്പിച്ചത്.

കഴിഞ്ഞ രണ്ടു വർഷമായി നടന്നു വന്നിരുന്ന ചെറിയ പ്രാർത്ഥനാ കൂട്ടമാണ് ഇന്ന് ഇടവകയായി ഉയർത്തപ്പെട്ടിരിക്കുന്നത്. ഇടവകയുടെ ആത്മീക വളർച്ചയ്ക്ക് നേതൃത്വം നൽകിയ ഇടവക മെത്രാപോലിത്തയോടും ഈ ഇടവകയിലെ എല്ലാ അംഗങ്ങളോടുമുള്ള കൃതജ്ഞതയും നന്ദിയും പ്രകാശിപ്പിച്ചു. വി. കുർബാന മദ്ധ്യേ ഇടവക മെത്രാപ്പോലീത്തയുടെ അംഗീകാര കല്പനയും വായിക്കുകയുണ്ടായി. എല്ലാ മാസവും നാലാമത്തെ ശനിയാഴ്‌ച രാവിലെ വി. കുർബാന നടത്തുവാനാണു കമ്മിറ്റിയുടെ തീരുമാനം.

Address : Saint James Anglican Church, 7 Jarvis St, Malak NT 0812