ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കലാ പഠനം നടത്താനുതകുന്ന മൊബൈൽ ആപ്പുമായി നടി ആശ ശരത്.

ചുരുങ്ങിയ ചെലവിൽ സാധാരണക്കാർക്കു കലാ പഠനം നടത്താനുതകുന്ന മൊബൈൽ ആപ്പുമായി നടി ആശ ശരത്.

കൊച്ചി: ചുരുങ്ങിയ ചെലവിൽ കലാപഠനം നടത്താനുതകുന്ന മൊബൈൽ ആപ്പുമായി നടി ആശാ ശരത്. സ്പൈസസ് പ്രൊഡ്യൂസർ കമ്പനിയുടെ സഹകരണത്തോടെ ആരംഭിച്ച പ്രാണ–ആശാ ശരത് കൾചറൽ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രാണ ഇൻസൈറ്റ് എന്ന മൊബൈൽ ആപ്ലിക്കേഷൻ തയാറാക്കിയത്.

ഭരതനാട്യം, മോഹിനിയാട്ടം, കഥകളി, ചെണ്ട, ഗിറ്റാർ, വയലിൻ തുടങ്ങി 21 കലകളുടെ പഠനമാണ് ആപ്പിലൂടെ സാധ്യമാവുക. കലയെ കൂടുതൽ ജനകീയമാക്കാൻ ഉദ്ദേശിച്ചുള്ളതാണു പ്രാണ ഇൻസൈറ്റെന്ന് ആശ ശരത് പറഞ്ഞു. മാസം 80 രൂപ ചെലവിൽ ആർക്കും കലാരൂപങ്ങൾ അടിസ്ഥാന പാഠങ്ങൾ മുതൽ അഭ്യസിക്കാൻ കഴിയും. തിയറി, പ്രാക്ടിക്കൽ എന്നിവയുൾപ്പെടെ ബിരുദാനന്തര ബിരുദ സിലബസിനു തുല്യമായ പാഠ്യപദ്ധതിയാണ് ഒരുക്കിയിട്ടുള്ളതെന്നും ആശ പറഞ്ഞു.

പ്രാണ ഇൻസൈറ്റ് ആപ്ലിക്കേഷൻ ആപ് സ്റ്റോറിലും പ്ലേ സ്റ്റോറിലും ലഭ്യമാണെന്ന് കമ്പനി ചെയർമാൻ എൻ. ആർ. ജയ്മോൻ പറഞ്ഞു.‌

Prana Insight App
https://pranainsight.in/