ഇന്ത്യയിലെ ഏറ്റവും വലിയ ആഡ് ഏജൻസികളിലൊന്നായ ഇമേജസ്‌ സിനിമ നിർമ്മാണ രംഗത്തേക്ക്!! ആദ്യ ചിത്രം നാലാം മുറ

ഇന്ത്യയിലെ ഏറ്റവും വലിയ ആഡ് ഏജൻസികളിലൊന്നായ ഇമേജസ്‌ സിനിമ നിർമ്മാണ രംഗത്തേക്ക്!! ആദ്യ ചിത്രം നാലാം മുറ

ഇന്ത്യയിലെ ഏറ്റവും മികച്ച ആഡ് ഏജൻസികളിൽ ഒന്നായ ഇമേജസ് ആഡ് ഫിലിം മേക്കേഴ്സ് സിനിമ നിർമ്മാണ രംഗത്തേക്ക്. ടെലിവിഷൻ കോമേഴ്‌ഷ്യലുകളിലൂടെ പരസ്യ ചിത്ര രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച ഇമേജ്സിന്റെ ആദ്യ ചിത്രം ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ‘നാലാംമുറ’-യാണ്. ചിത്രികരണം പൂർത്തിയാക്കിയ നാലാം മുറ അവസാന വട്ട പ്രവർത്തനങ്ങളിലാണ്.

ഷിബു അന്തിക്കാട്, ദീപു അന്തിക്കാട്, ഷാബു അന്തിക്കാട് എന്നിവരാണ് ഇമേജസിന്റെ സാരഥികൾ. സെലിബ്രാൻഡ്സ്‌ എന്ന പേരിലാണ് ഇമേജസ് ചലച്ചിത്ര നിർമ്മാണ രംഗത്തേക്ക് എത്തുന്നത്. ദീപു അന്തിക്കാട് തന്നെയാണ് നാലാം മുറ സംവിധാനം ചെയുന്നത്. 2013-ൽ ജയറാമിനെ നായകനാക്കി ലക്കി സ്റ്റാർ എന്നൊരു ഹിറ്റ് ചിത്രം ദീപു അന്തിക്കാട് ഒരുക്കിയിരുന്നു. സിനിമ മേഖലയിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ സംവിധാനം സംരഭമാണ് നാലാംമുറ. യു എഫ് ഐ ഫിലിംസ് ലക്ഷ്മികാന്ത് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്.

ജോയ് ആലൂക്കാസ്‌, ഓപ്പോ തുടങ്ങി ഇന്ത്യയിലെ തന്നെ പല വൻകിട ബ്രാൻഡുകൾക്കും വേണ്ടി ഇമേജ്സ് ഒരുക്കിയ പരസ്യ ചിത്രങ്ങളിൽ പലതും ശ്രദ്ധേയമായിരുന്നു. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് നാലാം മുറയിലെ മറ്റു താരങ്ങൾ. സൂരജ് വി ദേവ് ആണ് രചന. ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം – ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ് . കലാസംവിധാനം – അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം – നയന ശ്രീകാന്ത്. മേയ്ക്കപ്പ് – റോണക്സ് സേവിയർ. ഡിജിറ്റൽ മാർക്കറ്റിംഗ് – എന്റർടൈന്മെന്റ് കോർണർ.