ഇന്ത്യയ്‌ക്കായി നിർമ്മിച്ച ആദ്യ സെൽഫ് ചാർജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനവുമായി ടൊയോട്ട.

ഇന്ത്യയ്‌ക്കായി നിർമ്മിച്ച ആദ്യ സെൽഫ് ചാർജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് വാഹനവുമായി ടൊയോട്ട.

ന്യൂ ഡൽഹി: ജാപ്പനീസ് വാഹന ഭീമന്‍ ടൊയോട്ട കിർലോസ്‌കർ മോട്ടോർ (ടികെഎം) കമ്പനിയുടെ നിരയിലെ ഏറ്റവും പുതിയ എസ്‌യുവിയായ അർബൻ ക്രൂയിസർ ഹൈറൈഡറിനെ അവതരിപ്പിച്ചു. ടൊയോട്ടയുടേതായി ഇന്ത്യയിലെത്തുന്ന ആദ്യത്തെ സെല്ഫ് ചാർജിംഗ് സ്‌ട്രോംഗ് ഹൈബ്രിഡ് ഇലക്ട്രിക്ക് എസ്യുവിയാണിത്. കമ്പനിയുടെ ഇലക്ട്രിഫിക്കേഷൻ പദ്ധതികളുടെ ഭാഗമായാണ് ഹൈറൈഡറും എത്തുന്നത്. മികച്ച ആക്‌സിലറേഷനും പെർഫോമൻസും ഉറപ്പാക്കുന്ന പവർട്രെയിനും അതിനൊത്ത ആധുനികമായ പ്ലാറ്റ്‌ഫോമുമാണ് ഹൈറൈഡറിനുള്ളത്. ഒപ്പം ഉയർന്ന മൈലേജും കുറഞ്ഞ എമിഷനും ഇതിന്റെ സവിശേഷതകളാണ്.

തനിയെ ചാർജ് ആവുന്നതരം സ്‌ട്രോംഗ് ഹൈബ്രിഡ് പവർട്രെയിനാണ് വാഹനത്തിന്റേത്. ഹൈബ്രിഡായും പൂർണ്ണമായും ഇലക്ട്രിക്കായും ഓടാൻ സഹായിക്കുന്ന ഇ-ഡ്രൈവ് ട്രാൻസ്മിഷനും 2 വീൽ ഡ്രൈവ് ലേയൗട്ടുമാണ് ഹൈബ്രിഡ് ഹൈറൈഡറിന്റേത്. എൻജിനും മോട്ടോറും കൂടി ഏതാണ്ട് 114 എച്ച്പി (85 കിലോവാട്ട്) കരുത്താവും നല്കുക. എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ്, ഇരട്ട എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, സ്‌പോർട്ടിയായ പിൻ സ്‌കിഡ് പ്ലേറ്റ്, ട്രപ്പിസോയ്ഡൽ ഗ്രിൽ, ക്രിസ്റ്റൽ അക്രിലിക്ക്/ ക്രോം ഫിനിഷുകളുള്ള മുൻ ഗ്രിൽ, ഡ്യുവൽ ടോൺ പെയിന്റ്, 17 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. 7 മോണോടോണും 4 ഡ്യുവൽ ടോണുമടക്കം 11 നിറങ്ങളിൽ വാഹനം ലഭ്യമാവും.