കിച്ച സുദീപിന്റെ പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണ ട്രൈലെർ ശ്രദ്ധേയമാകുന്നു!

കിച്ച സുദീപിന്റെ പാൻ ഇന്ത്യൻ ചിത്രം വിക്രാന്ത് റോണ ട്രൈലെർ ശ്രദ്ധേയമാകുന്നു!

കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനാകുന്ന പുതിയ ചിത്രമാണ് വിക്രാന്ത് റോണ. നിരവധി ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ സുദീപിന്റെ വിക്രാന്ത് റോണ ഒരു ഫാന്റസി ആക്ഷൻ ചിത്രമാണ്. ചിത്രത്തിൽ നായികാ വേഷത്തിൽ എത്തുന്നത് ബോളിവുഡ് താരം ജാക്വലീൻ ഫെർണാൻഡസാണ്. 3 ഡി യിലാണ് ആണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ പ്രദർശനത്തിന് എത്തുന്നത്. ജൂലൈ 28-നു ആണ് വിക്രാന്ത് റോണ റീലീസ് ചെയ്യുന്നത്. കന്നഡയിൽ ഒരുങ്ങുന്ന വിക്രാന്ത് റോണ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് ഭാഷകളിൽ മൊഴി മാറ്റി എത്തും.

അനുപ് ഭണ്ടാരി തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ശാലിനി ജാക്ക് മഞ്ജുവും അലങ്കാർ പാണ്ട്യനും ചേർന്നു ചിത്രം നിർമ്മിക്കുന്നു, സുദീപിന്റെ കിച്ച ക്രീയേഷൻസും നിർമ്മാണത്തിൽ പങ്കാളിയാണ്. വില്യം ഡേവിഡ് ആണ് കാമറക്ക് പിന്നിൽ, ബി അജിനേഷ് ലോകനാഥ്‌ ആണ് സംഗീത സംവിധായകൻ, ആഷിക് കയ്സഗോളി എഡിറ്റിംഗ് നിർവഹിക്കുന്നു. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റ ട്രൈലർ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. നിഗൂഢമായ ഒരു പ്രമേയം ചർച്ച ചെയ്യുന്ന വിക്രാന്ത് റോണ ഒരു പാൻ ഇന്ത്യൻ ചിത്രമായി ആണ് ഒരുങ്ങുന്നത്. മാസ്സ് ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണെന്നു അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു.