ടോവിനോയുടെ വാശി ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലേക്ക്.

ടോവിനോയുടെ വാശി ഒറ്റിറ്റി പ്ലാറ്റ്‌ഫോമിലേക്ക്.

തീയ്യേറ്ററുകളിൽ മികച്ച പ്രതികരണം നേടുന്ന മലയാള ചിത്രമായ ‘‘വാശി” നെറ്റ്ഫ്ളിക്സ്‌ സ്വന്തമാക്കിയത് വലിയ തുകയ്‌ക്കെന്ന് റിപ്പോർട്ട്‌. ചിത്രം 10 കോടി രൂപയ്ക്കു നെറ്റ്ഫ്ളിക്സ്‌ എടുത്തതായാണ് റിപ്പോർട്ടുകൾ എന്നാൽ ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നെറ്റ്ഫ്‌ളിക്സോ ചിത്രത്തിന്റെ അണിയറ പ്രവർത്തകരോ നടത്തിയിട്ടില്ല.

അഭിഭാഷകരായ എബിൻ, മാധവി എന്നിവരുടെ കഥ പറയുന്ന ഒരു കുടുംബ ചിത്രമാണ് വാശി. കീർത്തി സുരേഷ്, ടൊവിനോ തോമസ് എന്നിവർ വക്കീൽ കഥാപാത്രങ്ങളായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിഷ്ണു ജി രാഘവാണ്. അനു മോഹനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. ഒരു ഇടവേളക്ക് ശേഷം കീർത്തി സുരേഷ് മലയാളത്തിലേക്ക് തിരിച്ചു വരുന്ന ചിത്രം കൂടെയാണ് വാശി. കീർത്തിയുടെ അച്ഛൻ സുരേഷ്‌കുമാറിന്റെ രേവതി കലാമന്ദിർ ആണ് ചിത്രത്തിന്റെ നിർമ്മാണം. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് കൈലാസ് മേനോൻ ആണ് സംഗീതം നിർവഹിക്കുന്നത്.