ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൽസ് രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൽസ് രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

ന്യൂഡൽഹി: ഓസ്ട്രേലിയൻ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ റിച്ചാർഡ് മാൾസുമായി ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്‌ച്ച നടത്തി. ഡൽഹിയിലായിരുന്നു കൂടിക്കാഴ്‌ച്ച.

ഇരു രാജ്യങ്ങളുടെയും പ്രതിരോധ മേഖലയെയും, സുരക്ഷാ സംവിധാനങ്ങളെയും ബന്ധിപ്പിക്കുന്ന കരാറുകളുടെ പുരോഗതിയും കൂടിക്കാഴ്ചയിൽ വിലയിരുത്തി. പ്രതിരോധ മേഖലകൾ തമ്മിലുള്ള ബന്ധം ദൃഢമാക്കാനും, അവസരങ്ങൾ വർദ്ധിപ്പിക്കാനുമുള്ള മാർഗങ്ങളും സ്വീകരിക്കുമെന്ന് ഇരുവരും ഉറപ്പ് നൽകി.

കൊറോണ മഹാമാരിക്കാലത്തെ ഇരുരാജ്യങ്ങളുടെയും പ്രതിരോധ പ്രവർത്തനങ്ങൾ കൂടിക്കാഴ്‌ച്ചയിൽ ചർച്ച ചെയ്തു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള വ്യാവസായിക സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗ്ഗങ്ങളും മന്ത്രിമാർ ചർച്ച ചെയ്തു. സന്ദർശനത്തിൽ ഇന്ത്യയുടെ തദ്ദേശീയ ഡ്രോൺ വികസന പദ്ധതികളും, സാങ്കേതികവിദ്യകളുടെ വളർച്ചയും വിലയിരുത്തി.

തുടർന്ന് ഇരുവരും ദേശീയ യുദ്ധ സ്മാരകം സന്ദർശിച്ച് യുദ്ധവീരന്മാർക്ക് ആദരാജ്ഞലി അർപ്പിച്ചു. കഴിഞ്ഞ ദിവസമാണ് റിച്ചാർഡ് ഇന്ത്യയിൽ എത്തിയത്.

അന്താരാഷ്‌ട്ര യോഗ ദിനത്തില്‍ യോഗ അഭ്യസിച്ച് ഓസ്‌ട്രേലിയന്‍ പ്രതിരോധമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാര്‍ഡ് മാള്‍സ്.