കുറഞ്ഞ വിലയിൽ ഇലക്ട്രിക് കാര്‍ എത്തിക്കാന്‍ ഹ്യുണ്ടായി.

കുറഞ്ഞ വിലയിൽ ഇലക്ട്രിക് കാര്‍ എത്തിക്കാന്‍ ഹ്യുണ്ടായി.

ഇന്ത്യൻ വിപണി പിടിക്കാൻ ചെറു ഇലക്ട്രിക്ക് കാറുമായി ഹ്യൂണ്ടായ്. 2028 -നുള്ളിൽ ഹ്യുണ്ടേയ് വിപണിയിലെത്തിക്കുന്ന ആറ് ഇലക്ട്രിക് വാഹനങ്ങളിലൊന്നായിരിക്കും ചെറുകാർ. ഇന്ത്യയിലെ ഇലക്ട്രിക് വാഹന മേഖലയില്‍ ആദ്യം സാന്നിധ്യമറിയിച്ച ചുരുക്കം കമ്പനികളില്‍ ഒന്നാണ് ഹ്യുണ്ടായി. കോന എന്ന പ്രീമിയം സെഗ്മെന്റില്‍ ഉള്‍പ്പെടെയുന്ന ഇലക്ട്രിക് എസ്.യു.വിയായിരുന്നു ഹ്യുണ്ടായിയുടെ സംഭാവന. എന്നാല്‍, വില 20 ലക്ഷത്തിനുമപ്പുറം ആയതിനാല്‍ തന്നെ ഇത് സാധാരണക്കാരന് അപ്രാപ്യമായിരുന്നു. ഈ കുറവ് പരിഹരിച്ച് കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് വാഹനം നിരത്തുകളില്‍ എത്തിക്കാനുള്ള നീക്കത്തിലാണ് ഹ്യുണ്ടായി എന്നാണ് റിപ്പോര്‍ട്ട്.

അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ആറ് ഇലക്ട്രിക് വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനായി 40 ബില്ല്യണ്‍ രൂപയുടെ നിക്ഷേപമാണ് ഹ്യുണ്ടേയ് നടത്താനൊരുങ്ങുന്നത്. ഇലക്ട്രിക് വാഹന രംഗത്ത് കൂടുതൽ ശക്തി ആർജിക്കുന്നതിനായി ചാർജിങ് ഇക്കോസിസ്റ്റം ശക്തിപ്പെടുത്തുക, സെയിൽസ് നെറ്റ്‌വർക്ക് വിപുലപ്പെടുത്തുക, നിർമാണം ഉയർത്തുക തുടങ്ങിയ കാര്യങ്ങള്‍ ആദ്യം ചെയ്യുമെന്നാണ് ഹ്യുണ്ടായി പറയുന്നത്. ഈ പദ്ധതിയുടെ ഭാഗമായി തന്നെയാണ് ഇപ്പോള്‍ ഉറപ്പുനല്‍കിയിട്ടുള്ള കുഞ്ഞന്‍ ഇലക്ട്രിക് വാഹനവും എത്തുകയെന്നാണ് വിലയിരുത്തല്‍. വാഹനത്തെപ്പറ്റി കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും സാധാരണക്കാർക്ക് ഇണങ്ങുന്ന ചെറു കാറായിരിക്കുമെന്നാണ് കരുതുന്നത്.

2019 ൽ കോനയുമായാണ് ഹ്യുണ്ടേയ് ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിൽ അരങ്ങേറിയത്. രണ്ടാമത്തെ ഇലക്ട്രിക് വാഹനം അയോണിക് 5 എന്ന ക്രോസ്ഓവര്‍ ഉടൻ വിപണിയിലെത്തും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 480 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ഈ വാഹനത്തിന് ഏകദേശം 35 ലക്ഷം രൂപയോളം വില വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്ത്യയുടെ മൊത്തം കാര്‍ വില്‍പ്പനയുടെ ഒരു ശതമാനത്തോളം മാത്രം ഇലക്ട്രിക് വാഹനങ്ങള്‍ എത്തുന്നത്. എന്നാൽ 2030-ഓടെ മൊത്ത വാഹനങ്ങളുടെ 30 ശതമാനം ഇലക്ട്രിക് ആക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം.

സൗരോർജം കൊണ്ട് സഞ്ചരിക്കുന്ന കാറുമായി നെതർലൻഡ്സ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി.