ടിബറ്റിന് പുതിയ ലാമയെ ചൈന പ്രഖ്യാപിച്ചു; അംഗീകരിക്കില്ലെന്ന് ദലൈലാമയും ടിബറ്റൻ ഭരണകൂടവും.

ടിബറ്റിന് പുതിയ ലാമയെ നിശ്ചയിച്ച് ചൈന; അംഗീകരിക്കില്ലെന്ന് ദലൈലാമയും ടിബറ്റൻ ഭരണകൂടവും.

ലാസ: ടിബറ്റിലെ ആദ്ധ്യാത്മിക ആചാര്യനായ നിയുക്ത ലാമയെ പ്രഖ്യാപിച്ച് ചൈനീസ് ഭരണകൂടം. ടിബറ്റിലെ ദലൈലാമയുടേയും പ്രവാസി ഭരണകൂടത്തിന്റേയും ശക്തമായ എതിർപ്പുകളെ അവഗണിച്ചാണ് ഗ്യാൽസെൻ നോർബൂ ലാമയെ ബീജിംഗ് അവരോധിച്ചത്.

1989-ൽ പത്താമത്തെ പഞ്ചൻ ലാമയുടെ മരണശേഷം, 14-മത്തെ ദലൈലാമ ടെൻസിൻ ഗ്യാറ്റ്സോ 6 വയസ്സുള്ള ഗെദുൻ ചോക്കി നൈമയെ പതിനൊന്നാമത്തെ പഞ്ചൻ ലാമയായി തിരഞ്ഞെടുത്തു. എന്നാൽ ചൈന ഇത് അംഗീകരിക്കാൻ തയ്യാറായില്ല, തുടർന്ന് ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി 6 വയസ്സുള്ള ലാമയെയും കുടുംബത്തെയും തട്ടിക്കൊണ്ടുപോയി, അവർ എവിടെയാണെന്ന് ഇന്നും അജ്ഞാതമാണ്. ദലൈലാമ 1959-ൽ ഇന്ത്യയിലെ മലയോര പട്ടണമായ ധർമ്മശാലയിൽ അഭയം പ്രാപിച്ചിരുന്നു,

അങ്ങനെയിരിക്കെയാണ് ടിബറ്റൻ മേഖലയിൽ നിന്നും ഗ്യാൽസെൻ നോർബൂ ലാമയെ ചൈന നേരിട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. 11-ാമത് ഔദ്യോഗിക മതാചാര്യനായി ചൈന നോർബുവിനെ തീരുമാനിച്ചതായി ഇന്നലെ പ്രഖ്യപിക്കുകയായിരുന്നു. 1995 മുതൽ ചൈനയിലെ ബീജിംഗ് ഭരണകൂടത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ബുദ്ധിസ്റ്റ് അസോസിയേഷൻ ഓഫ് ചൈന എന്ന സംഘടനയുടെ ഉപാദ്ധ്യക്ഷനായും നോർബുവിനെയാണ് നിശ്ചയിച്ചിരുന്നത്.