
ജാക്ക് ആൻഡ് ജിൽ ജൂൺ 16 -ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്‌തു. മഞ്ജു വാരിയർ–കാളിദാസ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി സന്തോഷ് ശിവൻ ഒരുക്കിയ സയൻസ് ഫിക്‌ഷൻ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, അജു വർഗീസ്, സേതുലക്ഷ്മി, എസ്തർ അനിൽ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ഒ2: ജൂൺ 17– ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്‌തു. നയൻതാരയെ പ്രധാനകഥാപാത്രമാക്കി ജി.എസ്. വിക്നേഷ് ഒരുക്കുന്ന സർവൈവൽ ത്രില്ലർ ആണ് ഒ2. അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവുമാണ് ചിത്രത്തിന്റെ പ്രമേയം. ജാഫർ ഇടുക്കി, റിത്വിക് എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.
കുറ്റവും ശിക്ഷയും ജൂൺ 24–നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്തു തുടങ്ങും. ആസിഫ് അലി, സണ്ണി വെയ്ൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജീവ് രവി ഒരുക്കിയ ചിത്രം. കാസർകോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണത്തെ ആധാരമാക്കിയുള്ള ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് കുറ്റവും ശിക്ഷയും. ഷറഫുദീന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.