ടെസ്‌ല മോഡൽ വൈ കാറുകൾക്ക് വേണ്ടിയുള്ള കാത്തിരുപ്പു അവസാനിക്കുന്നു, ഓസ്‌ട്രേലിയൻ വിപണിയിൽ എത്തിത്തുടങ്ങി.

ടെസ്‌ല മോഡൽ വൈ കാറുകൾക്ക് വേണ്ടിയുള്ള കാത്തിരുപ്പു അവസാനിക്കുന്നു, ഓസ്‌ട്രേലിയൻ വിപണിയിൽ എത്തിത്തുടങ്ങി.

ടെസ്‌ല മോഡൽ 3-ന്റെ എസ്‌യുവി വേർഷൻ ആയ മോഡൽ വൈ ഓസ്‌ട്രേലിയൻ വിപണിയിൽ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതൽ ടെസ്ല ഷോറൂമുകളിൽ പുതിയ മോഡൽ പ്രദർശിപ്പിച്ചു തുടങ്ങി. മോഡൽ വൈ- യുടെ രണ്ട് വകഭേദങ്ങൾ ലഭ്യമാണ്: RWD, പെർഫോമൻസ്, യഥാക്രമം 455 km, 514 km റേഞ്ച് ഇരു മോഡലുകൾക്കും കമ്പനി അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ് റേഞ്ച് RWD വേരിയന്റിന് $68,900 മുതൽ ലഭ്യമാണ്. പെർഫോമൻസ് വേരിയന്റിന് $93,900 മുതലാണ് വില ആരംഭിക്കുന്നത്. ബുക്കിംഗ് ആരംഭിച്ചു എങ്കിലും മോഡലുകൾ ലഭ്യമാകാൻ മൂന്ന് മുതൽ ആറു മാസം വരെ കാത്തിരിക്കേണ്ടി വരും.

മോഡൽ 3 ഇലക്ട്രിക് സെഡാനുമായി താരതമ്യപ്പെടുത്തുമ്പോൾ മോഡൽ വൈ-ക്ക് കൂടുതൽ ബൂട്ട് സ്പേസും, കൂടുതൽ ഉയരവും ഉണ്ട്. ഉയർന്ന ഇരിപ്പിടങ്ങൾ ഉള്ളതിനാൽ കയറാനും ഇറങ്ങാനും എളുപ്പമാണ്. RWD മോഡൽ Y 455 km ഡ്രൈവിംഗ് റേഞ്ച് (WLTP), 255 kW പവർ ഉൽപ്പാദിപ്പിക്കുന്ന സിംഗിൾ റിയർ മോട്ടോർ, 6.9 സെക്കൻഡിനുള്ളിൽ 0-100 km/h ആക്സിലറേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു.

പെർഫോമൻസ് AWD വേരിയന്റ്, 528 km ഡ്രൈവിംഗ് റേഞ്ച് (WLTP), രണ്ട് മോട്ടോറുകളിൽ നിന്ന് 393 kW പവർ ഔട്ട്‌പുട്ട്, 3.7 സെക്കൻഡിനുള്ളിൽ 0-100km/h ആക്സിലറേഷൻ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഇതിന് 250 km/h പീക്ക് സ്പീഡ്, 21′′ വീലുകൾ, പെർഫോമൻസ് ബ്രേക്കുകൾ, കുറഞ്ഞ സസ്പെൻഷൻ, അലുമിനിയം അലോയ് പെഡലുകൾ എന്നിവയുണ്ട്.

ഓട്ടോപൈലറ്റ് എന്നറിയപ്പെടുന്ന ടെസ്‌ലയുടെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റ് പാക്കേജ്, ബിൽറ്റ്-ഇൻ “സെൻട്രി മോഡ്” സുരക്ഷാ സംവിധാനമുള്ള എട്ട് ക്യാമറകൾ, നാവിഗേഷൻ, വോയ്‌സ് കൺട്രോൾ, രണ്ട് ഫോണുകൾക്കുള്ള വയർലെസ് സ്‌മാർട്ട്‌ഫോൺ ചാർജിംഗ്, മുന്നിലും പിന്നിലും USB-C പോർട്ടുകൾ എന്നിങ്ങനെയുള്ള സവിശേഷതകളോടെയാണ് എല്ലാ മോഡലുകളും വരുന്നത്.

വിലകുറഞ്ഞ ഇലക്ട്രിക്ക് കാറുകളുമായി ചൈനീസ് കമ്പനി ബി വൈ ഡി ഓസ്‌ട്രേലിയൻ വിപണിയിൽ.