
അബൂജ: നൈജീരിയയിലെ ക്രിസ്ത്യൻ പള്ളിയിൽ നടന്ന വെടിവെയ്പ്പിൽ സ്ത്രീകളും കുട്ടികളുമടക്കം 50 പേർ കൊല്ലപ്പെട്ടു. നൈജീരയയിലെ ഒണ്ടോ സംസ്ഥാനത്തുള്ള ഓവോ മേഖലയിലാണ് സംഭവം. ഓവോയിലെ സെന്റ് ഫ്രാൻസീസ് കാത്തലിക് പള്ളിയിലായിരുന്നു ആക്രമണം. രണ്ട് പേർ ചേർന്നാണ് ആക്രമണം നടത്തിയത്. പ്രസിഡന്റ് മുഹമ്മദു ബുഹാരി ആക്രമണത്തെ അപലപിച്ചു. ഹീനമായ പ്രവൃത്തിയാണെന്ന് അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.