ജൂണിലെ ഒറ്റിറ്റി റിലീസുകൾ.

ജൂണിലെ ഒറ്റിറ്റി റിലീസുകൾ.

ജന ഗണ മന, സിബിഐ 5, കെജിഎഫ് 2 എന്നിങ്ങനെ ഒരുപിടി സിനിമകൾ ജൂണിൽ ഒറ്റിറ്റിയിലെത്തുന്നു. ഡിജോ ജോസ് – പൃഥ്വിരാജ് ചിത്രം ജന ഗണ മന നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്തു കഴിഞ്ഞു. ജൂൺ 3 മുതൽ ആമസോൺ പ്രൈം വരിക്കാർക്ക് കെജിഎഫ് 2 ആസ്വദിക്കാം. മമ്മൂട്ടിയുടെ സിബിഐ 5 ജൂൺ 12 -നും ശിവ കാർത്തികേയന്റെ ഡോൺ ജൂണ്‍ പത്തിനും നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. നവാഗതനായ സിബി ചക്രവര്‍ത്തി സംവിധാനം ചെയ്ത ഡോൺ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.

മമ്മൂട്ടിയെ നായകനാക്കി കെ. മധു ഒരുക്കിയ അഞ്ചാമത്തെ സിബിഐ ചിത്രമാണ് സിബിഐ 5. എസ്.എൻ. സ്വാമി തന്നെയായിരുന്നു തിരക്കഥ. മമ്മൂട്ടിയോടൊപ്പം ചാക്കോയും വിക്രവുമായി മുകേഷും ജഗതിയും തിരിച്ചെത്തുന്നു.

അനൂപ് മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രം 21 ഗ്രാംസ് ജൂൺ 10-ന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഇൻവസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരന്നിരിക്കുന്നത്. ലിയോണ ലിഷോയ് ആണ് നായിക.