i4 ഇലക്ട്രിക് സെഡാന്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച് BMW.

i4 ഇലക്ട്രിക് സെഡാന്‍ ഇന്ത്യൻ വിപണിയില്‍ അവതരിപ്പിച്ച് BMW.

2021 ഡിസംബറില്‍ iX ഇലക്ട്രിക് എസ്‌ യു വിയും 2022 മാര്‍ച്ചില്‍ മിനി ഇലക്ട്രിക്കും പുറത്തിറക്കിയ ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യയില്‍ നിന്നുള്ള മൂന്നാമത്തെ ഇലക്ട്രിക് വാഹനമാണ് i4. ഒറ്റ ചാര്‍ജില്‍ 590 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് അവകാശപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഇലക്ട്രിക് വാഹനം കൂടിയാണ് ബിഎംഡബ്ല്യു i4.

ബിഎംഡബ്ല്യു e-ഡ്രൈവ് സാങ്കേതികവിദ്യ, വളരെ നേര്‍ത്തതും ഉയര്‍ന്ന വോള്‍ട്ടേജുള്ളതുമായ ലിഥിയം-അയണ്‍ ബാറ്ററി, റിയര്‍-വീല്‍ ഡ്രൈവ്, അഡ്വാന്‍സ്ഡ് സസ്‌പെന്‍ഷന്‍ കിനിമാറ്റിക്‌സ് എന്നിവയുടെ സവിശേഷമായ സംയോജനത്തിലാണ് i4 വരുന്നത്. ക്ലാസ്-ലീഡിംഗ് അന്തരീക്ഷം, കൂടുതല്‍ ഇടം, റിയര്‍ ആക്സില്‍ എയര്‍ സസ്‌പെന്‍ഷന്‍ എന്നിവയുള്ള സമ്പൂര്‍ണ്ണ ലക്ഷ്വറി വാഹനം ദീര്‍ഘദൂര യാത്രകള്‍ക്ക് പോലും പരമാവധി സൗകര്യം ഉറപ്പാക്കുന്നു. ഇലക്ട്രിക് മോട്ടോറിന് 335 bhp കരുത്തും 430 Nm torque ഉം ഉത്പാദിപ്പിക്കാനും 5.7 സെക്കന്‍ഡിനുള്ളില്‍ കാറിന് 0 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാനും സാധിക്കും. i4 ഇലക്ട്രിക് സെഡാന്‍ ഷാര്‍പ്പ്, സ്പോര്‍ട്ടി ആണ് കൂടാതെ ബിഎംഡബ്ല്യുവിന്റെ ഇലക്ട്രിക് വാഹനങ്ങളില്‍ കാണുന്ന എല്ലാ സിഗ്‌നേച്ചര്‍ വിഷ്വല്‍ സവിശേഷതകളുമായാണ് വരുന്നത്.

ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു.