
ഇലക്ട്രിക് വാഹനലോകം ഭരിക്കാൻ ടാറ്റയുടെ പുതിയ എസ്‍യുവി കൺസെപ്റ്റ്. കേർവ് എന്നു പേരിട്ടിരിക്കുന്ന കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഭാവിയിൽ വാഹനങ്ങൾ ടാറ്റ പുറത്തിറക്കും. നെക്സോണിന് മുകളിൽ സ്ഥാനം പിടിക്കുന്ന മിഡ് സൈസ് എസ്‍യുവി കൺസെപ്റ്റിനെ അടിസ്ഥാനപ്പെടുത്തി ഇലക്ട്രിക് എസ്‍യുവിയും ഐസിഇ (എൻജിൻ) പതിപ്പും ടാറ്റ പുറത്തിറക്കും. ടാറ്റയുടെ ജനറേഷൻ 2 ഇവി ആർകിടെക്ച്ചറിലാണ് പുതിയ വാഹനത്തിന്റെ കൺസെപ്റ്റ്. നെക്സോണിന് അടിത്തറയായിരിക്കുന്ന ജനറേഷൻ 1 നെപ്പോലെ വ്യത്യസ്ത കപ്പാസിറ്റിയുള്ള ബാറ്ററികളും പവർട്രെയിനുകളും ഈ വാഹനത്തിൽ ഉപയോഗിക്കാൻ സാധിക്കും. തുടക്കത്തിൽ ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 400 മുതൽ 500 വരെ റേഞ്ചുള്ള മോഡലായിരിക്കും കേർവ്.