സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

സിഡ്നി ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

സിഡ്നി: സിഡ്നിയിൽ ആരംഭിച്ച സമുദായിക സംഘടനയായ സിഡ്നി ക്നാനായ കാത്തലിക്ക് അസോസിയേഷൻ (എസ്കെസിഎ) കോവിഡ് മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിലും 2021-2023 കാലയളവിലേയ്ക്ക് സംഘടനയെ നയിക്കേണ്ട അമരക്കാരെ ജനാധിപത്യപരമായി തിരഞ്ഞെടുത്തു. എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും, ഒരു കുടക്കീഴിൽ അണിനിരത്തി മുന്നോട്ടു പോകാൻ വേണ്ട എല്ലാ പ്രവർത്തനങ്ങളും പുതിയ നേതൃത്വത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.

സ്പിരിച്വൽ ഡയറക്ടർ: ഫാ.ജോസഫ് കാരുപ്ലാക്കൽ, പ്രസിഡന്റ്: ലൂക്കോസ് കട്ടപ്പുറം, വൈസ് പ്രസിഡന്റ്: സിറിൾ മാത്യു, സെക്രട്ടറി: ജോമോൻ തമ്പി മാത്യു, ജോയിന്റ് സെക്രട്ടറി: നോയൽ ജെയിംസ്, ട്രഷറർ: സിജോ ജേക്കബ്, പിആർഒ: ജോജി ജേക്കബ്, കെസിസിഒ പ്രതിനിധികൾ: ജെയിംസ് കണിയാപറമ്പിൽ, നെഫ്സി വിനോദ്. എസ്കെസിവൈഎൽ പ്രസിഡന്റ്: ജാക്സൺ സജി. എസ്കെഡബ്യൂഎഫ് പ്രസിഡന്റ്: ടിനു ജെയ്സൺ, കമ്മിറ്റി അംഗങ്ങൾ: ബാബു ലൂക്കോസ്, അബി ജോയ്, സിബി ചാക്കോച്ചൻ, ബിനു ജോസഫ്, ജോസ്കുര്യൻ, നിതീഷ് രാജൻ, വിനോദ് മത്തായി.