ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ സിഡ്‌നിയില്‍ അന്തരിച്ചു.

ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ സിഡ്‌നിയില്‍ അന്തരിച്ചു.

സിഡ്‌നി: പ്രമുഖ യൂറോളജിസ്റ്റ് ചാത്തങ്കരി മണക്ക് ഡോ. ജോസഫ് മണക്കിന്റെ മകള്‍ അച്ചാമ്മ ജോസഫ് (അച്ചു-39) സി‍ഡ്നിയിലെ ന്യൂകാസിലിൽ അന്തരിച്ചു. ഡോ.വിവിൻ മാത്യു തോമസിന്റെ ഭാര്യയാണ്. വർഷങ്ങളായി ഓസ്ട്രേലിയയിൽ സ്ഥിരതാമസമാണ് ഇരുവരും. ഒരുമാസം മുൻപ് കാർ അപകടത്തിൽ പരുക്കേറ്റ് സിഡ്നിയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കൾ: ഹന്നാ, ജോനാ, മീഖ. സംസ്കാരം പിന്നീട് സിഡ്നി ന്യൂകാസിലിൽ. തിരുവല്ല മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റിലിലെ സീനിയര്‍ യൂറോളജിസ്റ്റ് ആണ് ഡോ. ജോസഫ്.