
ന്യൂഡൽഹി: ലോകത്തെ എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓണം രാജ്യാന്തര ആഘോഷമായി മാറിയെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കയിലും യൂറോപ്പിലും ഗള്‍ഫിലും ഉള്‍പ്പെടെ എവിടെ പോയാലും ഓണം കാണാം. കോവിഡ് കാലത്ത് ആഘോഷങ്ങള്‍ കരുതലോടെ വേണം. ഉത്സവങ്ങളുടെ സമയം ആണെങ്കിൽ പോലും കോവിഡ് ആളുകളിൽ അച്ചടക്കശീലം വർധിപ്പിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ എല്ലാ മലയാളികള്‍ക്കും സമൃദ്ധിയുടെ ഓണം ആശംസിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു.