ഇത്തവണത്തെ സിഡ്‌മലിൻ്റെ ഓണം വ്യത്യസ്തമായി

ഇത്തവണത്തെ സിഡ്‌മലിൻ്റെ ഓണം വ്യത്യസ്തമായി

സിഡ്നി: ഒത്തുചേരാനും ഒരുമിച്ചിരിക്കാനും കഴിഞ്ഞില്ലെങ്കിലും സിഡ്നി മലയാളി അസോസിയേഷൻ ഇത്തവണ വ്യത്യസ്തമായി ഓണം ആഘോഷിച്ചു. കോവിഡ് 19-ൻ്റെ പശ്ചാത്തലത്തിൽ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്കൊപ്പമായിരുന്നു ഇത്തവണത്തെ ഓണം.

വെൻറ് വെർത് വില്ലിലും വൂളങ്കോങ്ങിലുമായി ഏകദേശം 350 വിദ്യാർത്ഥികൾക്ക് ഇന്നലെ സിഡ്നി മലയാളി അസോസിയേഷൻ്റെ നേതിർത്വത്തില് ഗ്രോസറിയും പാക്കഡ്‌ ഓണസദ്യയും നൽകി. NSW പാര്ലിമെന്റഗം പോൾ കെല്ലി വൂളങ്കോങ്ങിലെത്തി പ്രവർത്തകരുമായി ആശയവിനിമയം നടത്തി. ധാരാളം വിദ്യാർത്ഥികൾ വോളന്റിയർമാരായി ഈ പ്രവർത്തനത്തെ സഹായിച്ചു. സഹകരിച്ച എല്ലാവർക്കും സിഡ്നി മലയാളി അസോസിയേഷൻ നന്ദി അറിയിച്ചു. പേര് വെളിപ്പെടുത്തുവാൻ ആഗ്രഹിക്കാത്ത ഒരു വ്യക്തിയാണ് ഗ്രോസറി സ്പോൺസർ ചെയ്തത്.