വിക്ടോറിയയിൽ 114 പുതിയ കൊറോണ വൈറസ് കേസുകൾ

മെൽബൺ: വിക്ടോറിയയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 114 പുതിയ കൊറോണ വൈറസ് കേസുകളും 11 മരണങ്ങളും രേഖപ്പെടുത്തി. ഇന്നലെ 94 പുതിയ കേസുകളും 18 മരണങ്ങളും രേഖപ്പെടുത്തിയിരുന്നു. ജൂലൈ ആദ്യം മുതൽ ദിവസേനയുള്ള കേസുകളുടെ എണ്ണം 100 ൽ താഴെയായത് ആദ്യമായി ഇന്നലെയായിരുന്നു.

കേസുകൾ കുറയുന്ന പ്രവണത പ്രതീക്ഷ നൽകുന്നതാണെങ്കിലും സെപ്റ്റംബർ പകുതിയോടെ നിയന്ത്രണങ്ങൾ എങ്ങനെ ലഘൂകരിക്കുമെന്ന് ഇപ്പോൾ പ്രഖ്യാപിക്കാൻ  സാധിക്കില്ലയെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്രൂസ് പറഞ്ഞു.