ഇന്ത്യ, നേപ്പാൾ രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന സ്ഥലത്തും ചൈനീസ് സൈനിക വ്യന്യാസം.

ഇന്ത്യ, നേപ്പാൾ രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന സ്ഥലത്തും ചൈനീസ് സൈനിക വ്യന്യാസം.

ഡെറാഡൂണ്‍: ഇന്ത്യ, നേപ്പാൾ രാജ്യങ്ങളുടെ അതിർത്തി സംഗമിക്കുന്ന ഉത്തരാഖണ്ഡിൻ്റെ ഭാഗമായ കാലാപാനി താഴ്‌വരയിലെ ലിപുലേഖിനു സമീപം ചൈന സൈനിക വിന്യാസം വർധിപ്പിച്ചു. 2000-ത്തിൽപ്പരം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈൻഡ് ആംസ് ബ്രിഗേഡിനെയാണ് ചൈന വിന്യസിച്ചിരിക്കുന്നതെന്നാണ് വിവരം. ടിബറ്റിൽ നിന്ന് രണ്ടാഴ്ച മുൻപാണ് ലിപുലേഖ് മുക്കവലയിലേക്ക് ചൈന സേനയെ നീക്കിയത്. ജൂലൈയിലും 1000-ൽപരം സേനാംഗങ്ങളെ ചൈന ഇവിടെ വിന്യസിച്ചിരുന്നു.

യഥാർഥ നിയന്ത്രണരേഖയിലെ തൽസ്ഥിതി ചൈന സ്ഥിരമായി മാറ്റുകയാണ്. നിലവിൽ പടിഞ്ഞാറ് ലഡാക്കിലും മധ്യത്തിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് അതിർത്തിയിലും കിഴക്ക് സിക്കിം. അരുണാചൽ പ്രദേശ് അതിർത്തിയിലും സായുധസേനയെ ചൈന വിന്യസിച്ചിട്ടുണ്ട്.

കാലാപാനി ഉൾപ്പെടുന്ന ഈ പ്രദേശം നേപ്പാൾ അടുത്തിടെ അവരുടെ ഭൂപടത്തിൽ ഉൾക്കൊള്ളിച്ചതിനെത്തുടർന്ന് ഇന്ത്യയുമായുള്ള ബന്ധം വഷളായിരുന്നു. സമുദ്രനിരപ്പിൽനിന്ന് 17,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലിപുലേഖിലേക്ക് ഇന്ത്യ റോഡ് നിർമിച്ചതാണ് നേപ്പാളിനെ ചൊടിപ്പിച്ചത്.

അതിനിടെ ലഡാക്കിലെ അതിര്‍ത്തി മേഖലകളില്‍ ഇന്ത്യാ-ചൈനാ ചര്‍ച്ചകളുടെ 7-ാം ഘട്ടം ഇന്ന് നടക്കും. പ്രതിരോധവകുപ്പുകളുടെ ജോയിന്റ് സെക്രട്ടറി നിലവാരത്തിലുള്ള ഉദ്യോഗസ്ഥരും സൈനിക ഉദ്യോഗസ്ഥരും സംയുക്തമായാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങളില്‍ വ്യക്തതയുണ്ടെന്ന് സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ ചൈന പാങ്കോംഗ് തടാകക്കരയില്‍ സൈനിക വിന്യാസം നിര്‍ത്തിവയ്ക്കാത്തതും സൈനികരുടെ എണ്ണം കുറയ്ക്കാത്തതും ഇന്ത്യ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്. ചര്‍ച്ചകളിലെ ഉഭയകക്ഷി തീരുമാനങ്ങളില്‍ ചൈനയുടെ മെല്ലെപ്പോക്കും സൈനിക പിന്മാറ്റത്തില്‍ വേണ്ടത്ര ശ്രദ്ധചെലുത്താത്തതും കഴിഞ്ഞ മാസവും ഇന്ത്യ ചൂണ്ടിക്കാണിച്ചിരുന്നു. ചൈന പിന്മാറാതെ ഇന്ത്യ സൈനികരെ പി‌ൻവലിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

അതിര്‍ത്തിയില്‍ തേജസ് വിന്യസിച്ച് വ്യോമസേന