തന്തൂരി ചിക്കൻ

വളരെ ഈസിയായി വീട്ടിൽ ഓവനിൽ കുക്ക് ചെയ്യാൻ പറ്റിയ ട്രഡീഷണൽ സ്റ്റൈലിലുള്ള ഒരു അടിപൊളി തന്തൂരി ചിക്കൻ റെസിപ്പി .

1 . ചിക്കൻ – ഒന്നര കിലോ
2 . ഉപ്പ് – അര ടേബിൾസ്പൂൺ
3 . ഗരം മസാല – മുക്കാൽ ടേബിൾസ്പൂൺ
4 . ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾസ്പൂൺ
5 . ഉപ്പ് – അര ടേബിൾസ്പൂൺ
6 . ലെമൺ ജ്യൂസ് – ഒരു ടേബിൾസ്പൂൺ
7 . മസ്റ്റാർഡ് ഓയിൽ – ഒരു ടേബിൾസ്പൂൺ
8 . തൈര് – ഒന്നേകാൽ ടേബിൾസ്പൂൺ
9 . കസ്തൂരി മേത്തി – രണ്ടു ടേബിൾസ്പൂൺ
10 . ഫുഡ് കളർ – കാൽ ടേബിൾസ്പൂൺ

പാകം ചെയ്യുന്ന വിധം

1. നന്നായി കഴുകിവെച്ചിരിക്കുന്ന ചിക്കൻ രണ്ടു വശവും വരഞ്ഞെടുക്കുക.
2. ഒരു ചെറിയ പാത്രത്തിൽ രണ്ടു മുതൽ പത്തു വരെയുള്ള ചേരുവകൾ നല്ലതുപോലെ മിക്സ് ചെയ്യുക. കസ്തൂരി മേത്തി കൈ കൊണ്ട് നന്നായി തിരുമി വേണം ഇടാൻ.
3. വരഞ്ഞുവെച്ചിരിക്കുന്ന ചിക്കൻ ഈ മിശ്രിതത്തിലേക്ക് നന്നായി മിക്സ് ചെയ്യുക.
4 . അതിനുശേഷം ഏകദേശം മൂന്നു മണിക്കൂർ ചിക്കൻ മാരിനേറ്റ് ചെയ്തു മാറ്റിവെക്കുക. മുപ്പത് മിനിറ്റെങ്കിലും ഓവൻ ഓൺ ആക്കിയിടണം.
5 . അതിനുശേഷം ഒരു ട്രെ എടുത്ത് അതിലേക്കു ബട്ടർ പേപ്പർ ഇട്ടതിനു ശേഷം ചിക്കൻ നിരത്തി വെക്കുക.
6 . ചൂടായിരിക്കുന്ന ഓവനിലേക്ക് ചിക്കൻ വെക്കുക.
7. 180 ഡിഗ്രി സെൽഷ്യസിൽ 22 തൊട്ട് 25 മിനിറ്റ് വരെ ചിക്കൻ നല്ലതുപോലെ മറിച്ചും തിരിച്ചും ഇട്ടു കുക്ക്ചെയ്യുക.
8 . കുക്ക് ആയതിനു ശേഷം ചിക്കനിലേക്ക് കുറച്ചു ബട്ടർ തേക്കുക.
9 . അതിനു ശേഷം ഒരു പാത്രത്തിലേക്ക് സ്വാദിഷ്ടമായ തന്തൂരി ചിക്കൻ വിളമ്പാം .

recipe-videosVideo>>