വൈവിധ്യമായ കലാപരിപാടികളും നൃത്തനൃത്യങ്ങളുമായി സ്വാദ് 2024.

വൈവിധ്യമായ കലാപരിപാടികളും നൃത്തനൃത്യങ്ങളുമായി സ്വാദ് 2024 നാളെ.

ബ്രിസ്‌ബേൻ: അന്തർദേശീയ കലാകാരൻമാർ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഭക്ഷ്യമേളയും കുട്ടികൾക്കുള്ള വി​നോ​ദ പരിപാടികളുമായി സ്വാദ് 2024  ശനിയാഴ്ച്ച രാവിലെ 11 മണി മുതൽ വൈകിട്ട് 4 മണി വരെ ബ്രിസ്‌ബേൻ സെൻറ് ജോർജ് ദേവാലയ അങ്കണത്തിൽ. ലോകത്തിന്റെ വിവിധ കോണുകളിലേക്ക് കാഴ്ചക്കാരെ കൊണ്ടുപോകുന്ന നൃത്ത പ്രകടനത്തിന്റെ ഗംഭീരമായ ഒരു നിരയാണ് ഈ വർഷത്തെ സ്വാദ് ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നത്.

2019 -ൽ ആണ് ‘സ്വാദ്’ എന്ന പേരിൽ ഇന്ത്യൻ ഫുഡ് ആൻഡ് മൽട്ടികൾച്ചറൽ ഫെസ്റ്റിവൽ ആദ്യമായി ആരംഭിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ സ്വാദ് വലിയ വിജയമാണ് കൈവരിച്ചത്. വൈവിധ്യമായ പരിപാടികൾ ആണ് ഈ വർഷവും ക്രമീകരിച്ചിരിക്കുന്നത്. നിരവധി വിഭവങ്ങൾ രുചിക്കാനും സമ്പന്നമായ ഭാരതീയ പാചക പൈതൃകത്തിന്റെ വൈവിധ്യങ്ങൾ മനസിലാക്കാനും ഫെസ്റ്റിവല്‍ സന്ദര്‍ശിക്കുന്നവര്‍ക്കായി അവസരം ഒരുക്കിയിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണം, നൃത്തം, സംഗീതം, കല, കുട്ടികള്‍ക്കുള്ള വിനോദ പരിപാടികൾ എന്നിവ ഭക്ഷ്യമേളയ്ക്ക് കൊഴുപ്പേകുന്നതാണ്. ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനവും വാഹനങ്ങളുടെ പാർക്കിങ്ങും സൗജന്യമാണ്. ഈ അന്തർദേശീയ പ്രോഗ്രാമിലേക്കു എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സംഘടകർ അറിയിച്ചു.

Date: Saturday 25th May 2024
🕚 Time: 11am to 4pm
🎪 Venue: 479 Mount Petrie Road, Mackenzie, Brisbane QLD

For more details contact
Mobin K Thomas – 0469 710 258

ഭക്ഷണ വൈവിധ്യവുമായി 'സ്വാദ് 2024'