സിഡ്നിയിലെ പള്ളിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു.

സിഡ്നിയിലെ പള്ളിയിൽ ആരാധനയ്ക്കിടെ ബിഷപ്പിന് കുത്തേറ്റു.

സിഡ്‌നി:  സിഡ്‌നിയുടെ പടിഞ്ഞാറൻ ഭാഗത്തുള്ള ഒരു പള്ളിയിൽ ആരാധനയ്ക്കിടെ ബിഷപ് മാർ മാരി ഇമ്മാനുവലിന് കുത്തേറ്റു, മറ്റ് നാല് പേർക്ക് പരിക്കേറ്റു. ബിഷപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാത്രി വെക്ക്‌ലിയിലെ ക്രൈസ്റ്റ് ദി ഗുഡ് ഷെപ്പേർഡ് പള്ളിയിൽ ബിഷപ്പ് ആരാധന നടത്തുന്നതിനിടെയാണ് ആക്രമണം നടന്നത്. ആരാധന ഓൺലൈനിൽ തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ടായിരുന്നു. കറുത്ത വസ്ത്രം ധരിച്ച ഒരു ചെറുപ്പക്കാരൻ ശാന്തനായി ബിഷപ്പിന്റെ അടുത്തേക്ക് വരുന്നതും ബിഷപ്പ് സംസാരിക്കുന്നതിനിടയിൽ മുഖത്തും കഴുത്തിലും കുത്തുന്നതും ദൃശ്യങ്ങളിൽ കാണിക്കുന്നു. നിലവിളി കേട്ട്, സഹായത്തിനായി നിരവധി ആളുകൾ മുന്നോട്ട് ഓടുന്നതും കാണാം. സംഭവ സ്ഥലത്തുനിന്നു പോലീസ് ഒരു വ്യക്തിയെ അറസ്റ്റ് ചെയ്തു.

സിഡ്‌നിയിലെ ബോണ്ടി വെസ്റ്റ്ഫീൽഡ് ഷോപ്പിംഗ് സെൻ്ററിൽ നടന്ന കൂട്ടക്കൊലയിൽ ആറ് പേർ കൊല്ലപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഈ ആക്രമണം. എന്നാൽ ഈ രണ്ട് സംഭവങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് സൂചിപ്പിക്കാൻ ഒന്നുമില്ല.