പ്രേമലു’ തരംഗത്തില്‍ തെന്നിന്ത്യ; ആദ്യവാരത്തിലെ കലക്‌ഷൻ 26 കോടി.

പ്രേമലു’ തരംഗത്തില്‍ തെന്നിന്ത്യ; ആദ്യവാരത്തിലെ കലക്‌ഷൻ 26 കോടി.

മലയാള സിനിമയ്ക്ക് 2024 -ല്‍ മികച്ച തുടക്കം നല്‍കിയിരിക്കുകയാണ് ഫെബ്രുവരി റിലീസുകള്‍. അക്കൂട്ടത്തില്‍ ജനപ്രീതിയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ചിത്രമാണ് പ്രേമലു. കേരളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് എന്നിവിടങ്ങളിലും സൂപ്പർ ഹിറ്റായി ഗിരീഷ് എ.ഡി. ചിത്രം ‘പ്രേമലു’. റിലീസ് ചെയ്യപ്പെട്ട ഇടങ്ങളിലെല്ലാം ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തില്‍ നിന്നു മാത്രം ഏഴ് ദിവസം കൊണ്ട് നേടിയത് 14 കോടി!. സിനിമയുടെ ആദ്യവാരത്തിലെ ആഗോള ഗ്രോസ് കളക്‌ഷൻ 26 കോടിയാണെന്നതും മലയാള സിനിമയെ സംബന്ധിച്ച് റെക്കോർഡാണ്. ഓസ്ട്രേലിയ പോലുളള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് സിനിമയ്ക്കു ലഭിക്കുന്നത്.

Premalu Official Trailer >>

ഇപ്പോളിതാ ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ- വിതരണ കമ്പനിയായ യാഷ് രാജ് ഫിലിംസ് (യൈആര്‍എഫ്) ചിത്രത്തിന്റെ യുകെ, യൂറോപ്പ് വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നു. 1970 കള്‍ മുതല്‍ ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാണ രംഗത്തുള്ള യാഷ് രാജ് ഫിലിംസിന്‍റേതായി ഏറ്റവുമൊടുവില്‍ പ്രദര്‍ശനത്തിനെത്തിയത് സല്‍മാന്‍ ഖാന്‍ നായകനായ ടൈഗര്‍ 3 ആണ്. കഴിഞ്ഞ വര്‍ഷത്തെ അവരുടെ ഏറ്റവും വലിയ ഹിറ്റ് ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ആയിരുന്നു.

ഗിരീഷ് എ ഡിയുടെ സംവിധാനത്തില്‍ നസ്‍ലെനും മമിതയും കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫെബ്രുവരി 9 നാണ് തിയറ്ററുകളില്‍ എത്തിയത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍, ശ്യാം പുഷ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രേമലു നിര്‍മ്മിച്ചിരിക്കുന്നത്. ഹൈദരാബാദിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഗിരീഷ്‌ എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Premalu Official Trailer >>