ദംഗലിലെ ബാലതാരം സുഹാനി ഭട്​നാഗര്‍ (19) അന്തരിച്ചു.

ദംഗലിലെ ബാലതാരം സുഹാനി ഭട്​നാഗര്‍ (19) അന്തരിച്ചു.

ദംഗൽ സിനിമയിലൂടെ പ്രശസ്തയായ അഭിനേത്രി സുഹാനി ഭട്‌നാഗർ (19) അന്തരിച്ചു. മരണകാരണം വ്യക്തമല്ല. ശരീരത്തിൽ നീർക്കെട്ടുണ്ടാകുന്നതിനെ തുടർന്ന് ഡൽഹി എയിംസിൽ ചികിൽസയിലായിരുന്നു. വർഷങ്ങൾക്ക് മുൻപുണ്ടായ അപകടത്തിൽ സുഹാനിയുടെ കാലിന് ഒടിവ് സംഭവിച്ചിരുന്നു. അതിന്റെ പാർ‌ശ്വഫലമായിരുന്നു നീർക്കെട്ടെന്നും അതു ഗുരുതരമായതാണ് മരണകാരണമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫരീദാബാദ് സ്വദേശിയാണ്. ഫരീദാബാദിലെ അജ്റോണ്ട ശ്മശാനത്തിലാകും സംസ്കാരം.