
മെഴ്‌സിഡീസ് ബെന്‍സിന്റെ ഓള്‍ ഇലക്ട്രിക് ഉപബ്രാന്‍ഡായ ഇക്യു കുടുംബത്തിലെ ആദ്യ ഏഴു സീറ്റർ എസ് യു വി -യാണ് ഇക്യുബി. മെഴ്‌സിഡീസ് ബെന്‍സ് ജിഎല്‍ബി അടിസ്ഥാനമാക്കിയാണ് ഇക്യുബി നിര്‍മിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ 7 സീറ്റര്‍ മോഡലാണ് ഇക്യുബി. ബെന്‍സ് ഇക്യുബിയുടെ നീളം, വീതി, ഉയരം, വീല്‍ബേസ് എന്നിവ യഥാക്രമം 4684 എംഎം, 1834 എംഎം, 1667 എംഎം, 2829 എംഎം എന്നിങ്ങനെയാണ്. മൂന്നാം നിരയില്‍ 5.4 അടി ഉയരമുള്ളവര്‍ക്കുപോലും ഇരിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്നു. വലിയ കുടുംബത്തേയും ഉള്‍ക്കൊള്ളാനാവുന്ന ഈ വാഹനത്തിന് 88 ലക്ഷം രൂപ മുതൽ ആണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. ഓസ്‌ട്രേലിയയിൽ $ 90,000 മുതൽ ആണ് വില. 66.5 kWh ബാറ്ററിയുള്ള ഇക്യുബിക്ക് 423 കിലോമീറ്ററാണ് ഒറ്റ തവണ ചാര്‍ജു ചെയ്താല്‍ പിന്നിടാന്‍ സാധിക്കുന്ന ദൂരം. എട്ടു വര്‍ഷത്തെ വാറണ്ടിയും ബാറ്ററി പാക്കിന് മെഴ്‌സിഡീസ് ബെന്‍സ് നല്‍കുന്നുണ്ട്.
ബെൻസിന്റെ ജിഎല്‍ബിക്ക് സമാനമായ സൗകര്യങ്ങളാണ് ഇക്യുബിയിലുള്ളത്. ഫ്രണ്ട് ഗ്രില്ലിലും ഹെഡ്‌ലൈറ്റിലും ടെയ്ല്‍ ലാംപിലും മുന്നിലെയും പിന്നിലെയും ബംപറിലും എല്‍ഇഡി ലൈറ്റിലുമെല്ലാം മാറ്റങ്ങളുണ്ട്. 18 ഇഞ്ച് അലോയ് വീലുള്ള ഇക്യുബി കോസ്‌മോസ് ബ്ലാക്ക്, റോസ് ഗോള്‍ഡ്, ഡിജിറ്റല്‍ വൈറ്റ്, മൗണ്ടന്‍ ഗ്രേ, ഇറിഡിയം സില്‍വര്‍ എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ ലഭ്യമാണ്. 10.25 ഇഞ്ച് ടച്ച് സ്‌ക്രീന്‍, വിശാലമായ പനോരമിക് സണ്‍റൂഫ്, 64 കളര്‍ ലൈറ്റിങ്, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള്‍ ഫ്രണ്ട് സീറ്റ് എന്നിവയും ഇക്യുബിയില്‍ ഒരുക്കിയിരിക്കുന്നു. മടക്കാവുന്ന സീറ്റുകളും ഏഴു സീറ്റുള്ള വാഹനത്തിന്റെ ഉള്‍ഭാഗത്തെ വിശാലത വര്‍ധിപ്പിക്കുന്നു.
രണ്ടു വേരിയന്റുകളായിട്ടാണ് ആഗോളതലത്തില്‍ ഇക്യുബിയെ മെഴ്‌സിഡീസ് ബെന്‍സ് പുറത്തിറക്കിയിരിക്കുന്നത്. ഇക്യുബി 300-ന് 228 എച്ച്പി കരുത്തും പരമാവധി 390 എൻഎം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കാനാകുകയെങ്കില്‍ ശേഷികൂടിയ ഇക്യുബി 350-ന് 292 എച്ച്പി കരുത്തും 520 എൻഎം ടോര്‍ക്കും ഉത്പാദിപ്പിക്കാനാകും. എട്ടു സെക്കൻഡില്‍ 100 കിലോമീറ്റര്‍ വേഗത്തിലേക്ക് കുതിക്കാന്‍ ഈ ഇലക്ട്രിക് ആഡംബര കാറിനാവും. മണിക്കൂറിൽ 160 കിലോമീറ്ററാണ് പരമാവധി വേഗത.
ഓസ്‌ട്രേലിയൻ വിപണിയിൽ ഇപ്പോൾ ലഭ്യമായ ആദ്യത്തെ മൂന്നു നിരയുള്ള വൈദ്യുതി എസ്‌യുവിയാണ് ഇക്യുബി.
ഇ.വി 9 ആഡംബര ഇലക്ട്രിക് എസ്.യു.വി അവതരിപ്പിച്ച് കിയ മോട്ടോർസ്.