മലയാളി നേഴ്സ് നെടുമ്പാശേരിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

മലയാളി നേഴ്സ് നെടുമ്പാശേരിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു.

കെയിന്‍സ്, ക്യൂന്‍സ്‌ലാന്‍ഡ്: ഇൻച്ചൂർ പുന്നവേലില്‍ പരേതനായ ജോയ് കുര്യാക്കോസിന്റെയും സ്വപ്ന ജോയിയുടെയും മകന്‍ അഭിഷേക് ജോസ്‌ സവിയോ (37) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. ഒരാഴ്ചത്തെ അവധിക്ക് ശേഷം ഓസ്‌ട്രേലിയയിലേക്ക് മടങ്ങുന്നതിനായി ഇന്നലെ നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അഭിഷേക് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. വിമാനത്താവളത്തില്‍ അടിയന്തര ശുശ്രൂഷ നല്‍കിയ ശേഷം അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതു വഴിയാണ് മരണം സംഭവിച്ചത്.

ക്യൂന്‍സ്‌ലാന്‍ഡില്‍ നഴ്‌സ് ആയ ജോസ്‌നയാണ് ഭാര്യ. മക്കള്‍: ഹെയ്‌സല്‍ (4 വയസ്), ഹെയ്ഡന്‍ (1 വയസ്). സംസ്‌കാരം ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് പടമുഖം തിരുഹൃദയ ക്‌നാനായ കത്തോലിക്ക ഫോറോന ദേവാലയത്തില്‍. നടത്തും.

5 വര്‍ഷത്തിലധികമായി ക്യൂന്‍സ്‌ലാന്‍ഡിലെ കെയിന്‍സില്‍ നഴ്‌സായി ജോലി ചെയ്യുന്ന അഭിഷേക് ചുരുങ്ങിയ കാലം കൊണ്ടാണ് ഇവിടുത്തെ വിദേശമലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയത്. കെയിൻസ് മലയാളി അസോസിയേഷൻ സെക്രട്ടറി ആയിരുന്നു. ആതുരസേവന രംഗത്ത് മാത്രമല്ല സാംസ്‌കാരിക, ജീവകാരുണ്യ, കലാ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. കെയിന്‍സിലേക്ക് എത്തുന്ന ഏതൊരു മലയാളിയ്ക്കും കൈത്താങ്ങായിരുന്ന അഭിഷേകിന്റെ അപ്രതീക്ഷിത വേര്‍പാട് ക്യൂന്‍സ്‌ലാന്‍ഡിലെ മലയാളി സമൂഹത്തെ ഒന്നടങ്കം ദു:ഖത്തിലാഴ്ത്തിയിരിക്കുകയാണ്.