
ആദ്യ ഭാഗത്ത് ബാക്കി വച്ച ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെല്‍വൻ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ എത്തി. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് ചിത്രം. ഏപ്രിൽ 28-ന് ലോകമെമ്പാടും പിഎസ്-2 റിലീസ് ചെയ്യും. തമിഴിനു പുറമേ മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തും.
വിക്രം, കാർത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചൻ, തൃഷ കൃഷ്ണ, റഹ്മാൻ, പ്രഭു, ജയറാം, ശരത് കുമാർ, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാൻ , ലാൽ, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കൾ. പൊന്നിയിൻ സെല്‍വൻ ആദ്യഭാഗം ബോക്സ്ഓഫിസിൽ വൻ ചരിത്രമാണ് സൃഷ്‍ടിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.