ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വില കുറയും: കേന്ദ്ര ബജറ്റ്.

ന്യൂ ഡൽഹി: രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റില്‍ വാഹന മേഖലയെ സ്വാധീനിക്കുന്ന നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തിയത്. പൊതുവില്‍ വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് നയമെന്ന് നിര്‍മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ സൂചനകള്‍ നല്‍കിയിട്ടുണ്ട്. വൈദ്യുതി വാഹനങ്ങളുടെ പ്രധാന ഭാഗമായ ലിഥിയം അയണ്‍ ബാറ്ററികളുടെ നിര്‍മാണത്തിനായി ഇറക്കുമതി ചെയ്യുന്ന വസ്തുക്കളെ നികുതിയില്‍ നിന്നും ഒഴിവാക്കുകയെന്ന നിര്‍ണായക തീരുമാനം ബജറ്റിലുണ്ട്. ഇത് ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ വിലയില്‍ പൊതുവേ കുറവു വരുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍ നിര്‍മിക്കുന്ന വൈദ്യുത വാഹനങ്ങള്‍ക്ക് മാത്രമേ ഈ ഇളവിന്റെ ആനുകൂല്യം ലഭിക്കൂ. ലിഥിയം ബാറ്ററി സെല്ലുകള്‍ക്കുള്ള പൊതുവായ നികുതിയിളവ് ഒരു വര്‍ഷത്തേക്ക് കൂടി തുടരുമെന്ന ബജറ്റിലെ പ്രഖ്യാപനവും വൈദ്യുതി വാഹന വിപണിക്ക് കരുത്ത് കൂട്ടുന്നതാണ്.

456 കി.മീ റേഞ്ചുമായി എക്സ്‌യുവി 400 മഹീന്ദ്ര ഇന്ത്യയിൽ അവതരിപ്പിച്ചു.