
ലോകത്തിലെ ഏറ്റവും പഴക്കമേറിയ ഭാഷകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നുള്ളതാണെന്ന് ഗവേഷകർ. തമിഴും സംസ്‌കൃതവും ഏറ്റവും പഴക്കമേറിയ ഭാഷയായാണ് കണക്കാക്കുന്നത്. ഇവ കൂടാതെ ഏറ്റവും പഴക്കമേറിയ മറ്റ് ഭാഷകൾ ഈജിപ്ഷ്യൻ, അറമൈക്, ചൈനീസ്, ഗ്രീക്ക്, ഹീബ്രു, ഇറ്റാലിയൻ, കൊറിയൻ, ഫാഴ്സി, എന്നിവയാണ്.
ഏറ്റവും പഴക്കമേറിയ ഭാഷ ഈജിപ്ഷ്യനാണെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. പുരാതന ഈജിപ്ഷ്യൻ ഭാഷയിൽ അറിയപ്പെടുന്ന ആദ്യത്തെ സമ്പൂർണ്ണ വാചകം ഏകദേശം 2690 ബിസിഇയിൽ രേഖപ്പെടുത്തിയിട്ടുണ്ട്, ഇതിന് 4700 വർഷത്തിലേറെ പഴക്കമുണ്ട്.
ഏകദേശം 1500 BCE മുതലുള്ള ഏറ്റവും പഴയ ഗ്രന്ഥങ്ങൾ ഉള്ളതിനാൽ, സംസ്‌കൃതം ലോകത്തിലെ ഏറ്റവും പഴയ രണ്ടാമത്തെ ഭാഷയാണ്. ജൈനമതം ഹിന്ദുമതം, ബുദ്ധ മതം എന്നിവയുടെ ഭാഷകളാണിത്. ഇന്ത്യയിൽ പുരാതനമായ കൃതികളിലും ഗാനങ്ങളിലും പ്രാർത്ഥനകളിലും സംസ്‌കൃതം ഉപയോഗിക്കുന്നുണ്ട്.
ഒരു ദൈനംദിന ഭാഷയായി ഇപ്പോഴും സംസാരിക്കുന്ന ഏറ്റവും പഴയ ഭാഷയാണ് ഗ്രീക്ക്. മൈസീനിയൻ ഗ്രീക്ക്, ഗ്രീക്കിന്റെ ആദ്യത്തെ സാക്ഷ്യപ്പെടുത്തിയ (അർത്ഥത്തിൽ, ഭാഷാശാസ്ത്രജ്ഞർ സ്ഥിരീകരിച്ച) ഗ്രീക്ക് ആദ്യമായി പ്രത്യക്ഷപ്പെട്ടത് 1450 ബിസിഇയിലാണ്.
1,250 ബിസി കാലം മുതൽ പ്രചാരത്തിലുള്ളതാണ് ചൈനീസ്.
1100 ബിസി മുതൽ അരാമിക് ഭാഷ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഹീബ്രു, അറബിക് അക്ഷരമാലകളുടെ മുൻഗാമിയായിരുന്നു അരാമിക് അക്ഷരമാല. പുരാതന സിറിയയിലും സമീപ പ്രദേശങ്ങളിലും ഈ ഭാഷ സംസാരിച്ചിരുന്നു.
1000 ബിസി മുതൽ ആണ് ഹീബ്രു ഭാഷ ഉപയോഗിച്ചതായി കാണുന്നത്. മതഗ്രന്ഥങ്ങൾ, കത്തിടപാടുകൾ, ജൂതന്മാർ തമ്മിലുള്ള ആശയവിനിമയം എന്നിവയ്ക്കാണ് ഹീബ്രു പ്രാഥമികമായി ഉപയോഗിച്ചിരുന്നത്.
500 ബിസിയിലാണ് ഫാഴ്‌സി ഭാഷ ഉത്ഭവിക്കുന്നത്. പേർഷ്യൻ സമൂഹം ഉപയോഗിക്കുന്ന ഭാഷയാണിത്. ഉസ്‌ബെക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ഇറാഖ്, താജിക്കിസ്താൻ, അസെർബായ്ജാൻ എന്നീ രാജ്യങ്ങളിലും ഫാഴ്‌സി ഭാഷ ഉപയോഗിക്കുന്നവരുണ്ട്.
ബിസി 300 മുതൽ തമിഴ് ഭാഷയുടെ അടയാളങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിൽ മാത്രമല്ല തമിഴുള്ളത്. ശ്രീലങ്കയിലെയും സിംഗപ്പൂരിലെയും ഔദ്യോഗിക ഭാഷകളിൽ ഒന്ന് കൂടിയാണ് തമിഴ്.
കൊറിയൻ ഭാഷയും ആയിരക്കണക്കിന് വർഷം മുമ്പുള്ളതാണെന്നാണ് കണ്ടെത്തൽ. നോർത്ത്, സൗത്ത് കൊറിയക്കാരാണ് ഈ ഭാഷ ഉപയോഗിക്കുന്നത്.