മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം.

മെൽബണിലെ സ്വാമിനാരായൺ ക്ഷേത്രത്തിന് നേരെ ആക്രമണം.

മെൽബൺ: മെൽബണിലെ മിൽ പാർക്ക് ഏരിയയിൽ ക്ഷേത്രത്തിന് നേരെ ആക്രമണം. മെൽബണിലുള്ള ബിഎപിഎസ് സ്വാമിനാരായൺ ക്ഷേത്രമാണ് ആക്രമിക്കപ്പെട്ടത്. ക്ഷേത്രമതിലിന് ചുറ്റും ഖലിസ്ഥാനി മുദ്രാവാക്യങ്ങൾ എഴുതിയിട്ടുള്ളതായി ദൃക്‌സാക്ഷികൾ പറയുന്നു. ഇന്ത്യാ വിരുദ്ധ വാക്യങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പ്രസ്താവനകളും മതിലിൽ എഴുതിയിട്ടുണ്ട്. സ്‌പ്രേ പെയിന്റ് ഉപയോഗിച്ചാണ് ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയിരിക്കുന്നത്. കൂടാതെ ഖലിസ്ഥാനി ഭീകരനായ ഭിന്ദ്രൻവാലെയെ പ്രകീർത്തിച്ചുള്ള മുദ്രാവാക്യങ്ങളും ക്ഷേത്രത്തിന് പുറത്ത് എഴുതി വച്ചിട്ടുണ്ട്. ക്ഷേത്രത്തിനെതിരായ ആക്രമണം അവിശ്വസനീയമാണെന്നും, വിഷയം അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഭാരവാഹികൾ പ്രതികരിച്ചു.