ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തയായി ചുമതലയേറ്റു.

ഗീവർഗീസ് മാർ പീലക്സീനോസ് മെത്രാപ്പോലീത്തയായി ചുമതലയേറ്റു.

മെൽബൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ ഓസ്ട്രേലിയയിലെ പള്ളികൾ ഉൾപ്പെടുന്ന ചെന്നെ ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി ഗീവർഗീസ് മാർ പീലക്സീനോസ് ചുമതലയേറ്റു. ചെന്നൈ ഭദ്രാസനാധിപനായിരുന്ന ഡോ. യൂഹാനോൻ മാർ ദീയസ്കോറസ് കോട്ടയം ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി ചുമതലയേറ്റതിനെ തുടർന്നാണ് മാർ പീലക്സീനോസിനെ ഭദ്രാസനാധിപനായി സൂനഹദോസ് നിയമിച്ചത്.

ചെന്നൈ ഭദ്രാസനത്തിന്റെ നാലാമത്തെ മെത്രാപ്പോലീത്തയായി ചുമതലയേറ്റ മാർ പീലക്സീനോസ് ഈ ഭദ്രാസനത്തിലെ വിവിധ പള്ളികളിലും ഓസ്ട്രേലിയയിലെ പള്ളികളിലും വികാരിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മദ്രാസ് മെഡിക്കൽ മിഷൻ ചാപ്ളയിനായും പ്രവർത്തിച്ചിട്ടുണ്ട്. ആറാട്ടുപുഴ മാളേത്ത് പരേതനായ എം.ജി. ജോർജിന്റെയും അക്കമ്മയുടെയും മകനാണ്.

ചെന്നൈ വിമാനത്താവളത്തിൽ എത്തിയ മെത്രാപ്പോലീത്തയെ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് ഐസക്കും മറ്റു വൈദികരും ചേർന്ന് സ്വീകരിച്ച് മേത്താനഗറിലെ ഭദ്രാസന ആസ്ഥാനത്തേക്ക് ആനയിച്ചു. അവിടെയെത്തി ചുമതലയേറ്റശേഷം വൈകിട്ട് ബ്രോഡ് വേ കത്തീഡ്രലിൽ സന്ധ്യാനമസ്കാരത്തിന് മെത്രാപ്പോലീത്ത നേതൃത്വം നൽകി.

ജോൺസൺ മാമലശ്ശേരി