ചൈനീസ് വൈദ്യുതി വാഹന നിര്‍മാതാക്കളായ സീക്കര്‍ തങ്ങളുടെ രണ്ടാമത്തെ കാറായ 009 അവതരിപ്പിച്ചു.

ചൈനീസ് വൈദ്യുതി വാഹന നിര്‍മാതാക്കളായ സീക്കര്‍ തങ്ങളുടെ രണ്ടാമത്തെ കാറായ 009 അവതരിപ്പിച്ചു.

ചൈനീസ് വൈദ്യുതി വാഹന നിര്‍മാതാക്കളായ സീക്കര്‍ (Zeekr) തങ്ങളുടെ രണ്ടാമത്തെ കാറായ 009 അവതരിപ്പിച്ചു. മൾട്ടി പർപ്പസ് വെഹിക്കിൾ വിഭാഗത്തിൽ ഇലക്ട്രിക് ആഡംബര കാറായാണ് സീക്കർ 009 അവതരിപ്പിച്ചിരിക്കുന്നത്. ചൈനീസ് വാഹന നിർമാതാക്കളായ ഗീലി (Geely) യുടെ ഉടമസ്ഥതയിലുള്ള ആഡംബര ഇലക്ട്രിക് വാഹന ഡിവിഷനാണ് സീക്കർ. സീക്കർ 009 -ന് പൂജ്യത്തിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.5 സെക്കൻഡ് മതി. 536 ബിഎച്ച്പി പവറും 686 എൻഎം ടോർക്കുമേകുന്നതാണ് ഡ്യുവൽ മോട്ടോറുകൾ. രണ്ട് തരം ബാറ്ററി കപ്പാസിറ്റിയാണ് കമ്പനി നൽകുന്നത്. ചെറിയ 116 കിലോവാട്ട് ബാറ്ററിക്ക് ലിറ്ററിന് 702 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ടെങ്കിൽ 140 കിലോവാട്ട് ബാറ്ററിക്ക് ഒരൊറ്റ ചാർജിൽ 822 കിലോമീറ്റർ ഇന്ധനക്ഷമതയുണ്ട്.

സീക്കർ 009 ആദ്യത്തേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. 5209 എംഎം നീളവും 2024 എംഎം വീതിയും 1867 എംഎം ഉയരവുമാണ് ആഡംബര കാറിനുള്ളത്. വീൽബേസ് 3205 മില്ലീമീറ്റർ ആണ്. മൂന്ന് നിരകളിലായാണ് സീറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകളുണ്ട്. ആവശ്യമെങ്കിൽ, ഓരോ വരിയിലും രണ്ട് സീറ്റുകൾ വീതമുള്ള രണ്ട് വരിയായും സീറ്റുകൾ ക്രമീകരിക്കാം. 10.4 ഇഞ്ച് ഇന്‍ഫോടെയിന്‍മെന്റ് സ്‌ക്രീനാണ് വാഹനത്തിലുള്ളത്. ഇതിന് പുറമേ വാഹനത്തിനുള്ളില്‍ സീലിങ്ങില്‍ 15.6 ഇഞ്ചിന്റെ ടച്ച്‌സ്‌ക്രീന്‍ യൂണിറ്റും നല്‍കിയിട്ടുണ്ട്. യാത്രക്കിടെ സിനിമ കാണുന്നതിന് മാത്രമല്ല കോണ്‍ഫറന്‍സ് കോളുകള്‍ സ്വീകരിക്കാനും മീറ്റിങുകളില്‍ പങ്കെടുക്കാനും ഇത് സഹായിക്കും.

സീക്കർ (Zeekr) ബ്രാൻഡിന് കീഴിൽ ഗീലി നിർമ്മിക്കുന്ന ആദ്യത്തെ ഇലക്ട്രിക് വാഹനമാണ് സീക്കർ 001. 2021-ൽ ഒക്ടോബറിൽ ചൈനയിൽ വാഹനം പുറത്തിറങ്ങി. 001-ന്റെ മുന്നിലും പിന്നിലും ആക്സിലിൽ ഇലക്ട്രിക് മോട്ടോറുകളുണ്ട്, ഇത് 536 hp (400 kW; 543 PS) യും 700 N⋅m (516 lb⋅ft) ടോർക്കും പുറപ്പെടുവിക്കുന്നു. 001 നെ 0-100 km/h (0-62 mph) ൽ എത്താൻ 3.8 സെക്കൻഡ് മതി, പരമാവധി വേഗത 200 km/h (120 mph). 001-ന് 700 കിലോമീറ്റർ (435 മൈൽ) വരെ ഫുൾ ചാർജിൽ പ്രവർത്തിക്കാൻ കഴിയുമെന്നും അതിന്റെ ചാർജിംഗ് സജ്ജീകരണം അഞ്ച് മിനിറ്റ് ചാർജിംഗ് സമയത്തിനുള്ളിൽ 120 കിലോമീറ്റർ (75 മൈൽ) മൂല്യമുള്ള പവർ നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു.

599 കി.മീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് കാർ ബിസെഡ് 3.