
കാൻബറ: മലങ്കരയുടെ പ്രഥമ പരിശുദ്ധനായ പരുമല തിരുമേനിയുടെ നാമത്തിൽ ഉള്ള സെന്റ്. ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ പരിശുദ്ധന്റെ ഓർമപ്പെരുന്നാളിന് കൊടിയേറി. ഇടവക വികാരി ഫാ. സന്ദീപ് എസ്. മാത്യൂസ് കൊടിയേറ്റ് നിർവഹിച്ചു. ഓസ്ട്രേലിയയുടെ തലസ്ഥാനമായ കാൻബറയിലാണ് ദേവാലയം സ്ഥിതി ചെയ്യുന്നത്. പെരുന്നാളിന്റെ പ്രധാന ദിവസങ്ങളായ നവംബർ 5, 6 തീയതികളിൽ വചന ശുശ്രൂഷയും പെരുന്നാൾ പ്രദക്ഷിണവും, വി. കുർബ്ബാനയും, ആദിഫല പെരുന്നാളും നടത്തപ്പെടുന്നു.
പെരുന്നാൾ ശുശ്രുഷകൾക്കു സിഡ്നി എപ്പിംഗ് ദേവാലയ വികാരി ആയിരിക്കുന്ന ഫാ. നിഖിൽ അലക്സ് തരകൻ മുഖ്യകാർമികത്വം വഹിക്കും. അന്നേ ദിവസം തന്നെ ഇടവകയുടെ പത്താമത് വാർഷികത്തോട് അനുബന്ധിച്ചു നടത്തപ്പെടുന്ന 10 ചാരിറ്റി പ്രോജക്ടുകളുടെ ഉത്‌ഘാടനവും നിർവ്വഹിക്കപ്പെടുമെന്നു ഇടവക വികാരി ഫാ. സന്ദീപ് എസ്. മാത്യൂസ്, കൈസ്ഥാനികളായ ഡാനിയേൽ കാരികോട്ട് ബർസ്ലീബി, അനിൽ ജോർജ്, പെരുന്നാൾ കൺവീനർ ലൈജു തോമസ് തുടങ്ങിയവർ അറിയിച്ചു.