വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ ‘പള്ളിമണി’ സോം​ഗ്.

വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ 'പള്ളിമണി' സോം​ഗ്.

ഒരിടവേളക്ക് ശേഷം നിത്യ ദാസ് വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ‘പള്ളിമണി’ എന്ന സിനിമയുടെ ​ഗാനം പുറത്തുവന്നു. ശ്രീജിത്ത് രവി സം​ഗീതം നൽകിയ ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് കെ ആർ നാരായണൻ ആണ്. ‘ഈ വഴിയിൽ..’ എന്ന് തുടങ്ങുന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസൻ ആണ്. അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്വേത മേനോനും കൈലാഷും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. അനിയൻ ചിത്രശാലയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സജീഷ് താമരശേരിയാണ് ചിത്രത്തിന്റെ ആര്‍ട് ഡയറക്ടര്‍. രതീഷ് പല്ലാട്ടാണ് ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍. നാരായണൻ ആണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിക്കുന്നത്. ശ്രീജിത്ത് രവിയാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ.

‘ഈ പറക്കും തളിക’ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നിത്യ ദാസ്. പിന്നീട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നരിമാൻ, കുഞ്ഞിക്കൂനൻ, കഥാവശേഷൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. 2007ൽ പുറത്തിറങ്ങിയ ‘സൂര്യകിരീട’മാണ് നിത്യ ഒടുവിൽ അഭിനയിച്ച സിനിമ.