ഋഷി സുനകിന് പരാജയം; ലിസ് ട്രസ് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രി.

ലണ്ടൻ: ലിസ് ട്രസ് പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രി. ബോറിസ് ജോൺസനു പിൻഗാമിയായാണ് ലിസ് ട്രസ് അധികാരത്തിലേറുക. കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന അവസാനഘട്ട വോട്ടെടുപ്പിന്റെ ഫല പ്രഖ്യാപനം വന്നതോടെയാണ് മുൻ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായത്. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. ടോറി എംപിമാരുടെ അഞ്ച് റൗണ്ട് വോട്ടെടുപ്പിലും ഋഷി സുനക് മുന്നിട്ടുനിന്നെങ്കിലും പാർട്ടി അംഗങ്ങളുടെ വോട്ടെടുപ്പിൽ ലിസ് ട്രസിന് മൂൻതൂക്കം ലഭിക്കുകയായിരുന്നു.

മാർഗരറ്റ് താച്ചെ, തേരേസ മേ എന്നിവർക്ക് ശേഷം ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന മൂന്നാമത്തെ വനിതയാണ് 46 കാരിയായ ലിസ് ട്രസ്. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോൺസൻ നാളെ സ്ഥാനമൊഴിയും.