പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 ൽ.

പാപ്പന്‍: സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒരുമിച്ച് അഭിനയിക്കുന്ന ആദ്യ ചിത്രം

സുരേഷ് ഗോപിയുടെ സൂപ്പര്‍ഹിറ്റ് ചിത്രം പാപ്പൻ സെപ്റ്റംബർ ഏഴിന് സീ 5 പ്ലാറ്റ്ഫോമിലൂടെ റിലീസിനെത്തും. സുരേഷ് ഗോപിയെ സോളോ ഹീറോ ആക്കി 22 വർഷത്ത ഇടവേളക്ക് ശേഷം ജോഷി ഒരുക്കിയ ചിത്രമാണ് പാപ്പൻ. വാഴുന്നോർ ആണ് ഇതിനുമുൻപ് സുരേഷ് ഗോപി സോളോ ഹീറോ ആയി വന്ന ജോഷി ചിത്രം. ക്രൈം ത്രില്ലറായി ഒരുക്കിയ ‘പാപ്പനിൽ’ നീത പിള്ള, നൈല ഉഷ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താര നിരയാണ് അണിനിരക്കുന്നത്. ആദ്യമായാണ് സുരേഷ് ​ഗോപിയും ​ഗോകുലും ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.