ഇപ്സ്വിച് മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന “ശ്രാവണപുലരി” ഇന്ന്

ഇപ്സ്വിച് മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന "ശ്രാവണപുലരി" ഇന്ന്

ഇപ്സ്വിച്: സമ്പൽ സമൃദ്ധിയിലും, സഹോദര്യത്തിലും, സമഭാവനയിലും സമന്നുതമായ സാക്ഷര കേരളം. ഹിന്ദുവും, ക്രിസ്ത്യനും, മുസൽമാനും ഒരുമിച്ചു ആഘോഷിക്കുന്ന മലയാളികളുടെ ദേശീയ ഉത്സവമായ തിരുവോണം. ഐതിഹ്യ പെരുമയിൽ ലോകം എമ്പാടും ഉള്ള മലയാളികൾ എന്നും ആഘോഷിക്കുന്ന നമ്മുടെ പൊന്നോണം പാട്ടിലും പഴം കഥകളിലും നിറയുന്ന ഗദകാല സ്മരണകളാണ്.

ആഘോഷങ്ങളും, ആർപ്പു വിളികളും, ആരവങ്ങളുമായി ആവേശത്തോടെ മാവേലി തമ്പുരാനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി കഴിഞ്ഞപ്പോൾ ഓർമകളുടെ വസന്ത കാലത്തെ അനുസ്മരിച്ചുകൊണ്ട് ജാതിക്കും, മതത്തിനും, വർഗത്തിനും, വർണത്തിനും, രാഷ്ട്രീയത്തിനും അതീതമായി ഇങ്ങു കടലിനക്കരെ ഓസ്‌ട്രേലിയൻ ഭൂഖണ്ഡത്തിന്റെ തിരുമാറിൽ തിരുവാഭരണം ചാർത്തികൊണ്ടു പുതുമയുടെ പൂക്കളവും നന്മയുടെ പൊൻപുലരിയും തേടി ഇപ്സ്വിച് മലയാളി അസോസിയേഷൻ അണിയിച്ചൊരുക്കിയിരിക്കുന്ന “ശ്രാവണപുലരിയിലേക്ക്” നിങ്ങളെ ഏവരെയും ഹൃദ്യമായി സ്വാഗതം ചെയ്തു കൊള്ളുന്നു.

ശ്രാവണപുലരി 2022 അരങ്ങേറുന്നത് ശനിയാഴ്ച രാവിലെ 9 മണി മുതൽ രിപ്ലീ വാലി സ്റ്റേറ്റ് സെക്കന്ററി കോളേജിൽ വെച്ച് നടത്തുന്നതാണ്. വിശിഷ്ടഅതിഥികൾ: മേയർ തെരേസ ഹാർഡിങ്, ഷെയ്ൻ ന്യൂമാൻ MP (ഫെഡറൽ), ലാൻസ് മക്കാലം, QLD അസ്സിസ്റ്റന്റ് മിനിസ്റ്റർ, ജിം മാഡൻ MP QLD, ബ്രെണ്ടൻ ക്രുഗർ, പ്രിൻസിപ്പൽ, രിപ്ലീ വാലി സ്റ്റേറ്റ് സെക്കന്ററി കോളേജ്.