ഇന്ത്യയുടെ 14ാമത് ഉപരാഷ്‌ട്രപതിയായി ജഗദീപ് ധൻകർ ഇന്ന് സ്ഥാനമേല്‍ക്കും.

ഇന്ത്യയുടെ 14ാമത് ഉപരാഷ്‌ട്രപതിയായി ജഗദീപ് ധൻകർ ഇന്ന് സ്ഥാനമേല്‍ക്കും.

ന്യൂ ഡൽഹി: ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ജഗ്ദീപ് ധൻക്കര്‍ ഇന്ന് സത്യപ്രതിജ്ഞ‌ ചെയ്യും. രാഷ്ട്രപതി ഭവനില്‍ ഉച്ചക്ക് 12.30 -നാണ് സത്യപ്രതി‌‌ജ്ഞ ചടങ്ങ് നടക്കുക. രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയുക്ത ഉപരാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുൻ രാഷ്‌ട്രപതി വെങ്കയ്യ നായിഡുവിന്റെ കാലാവധി ഇന്നലെ പൂർത്തിയായിരുന്നു. ഇതോടെയാണ് ഇന്ന് ധൻകർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്.

എതിർ സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ധൻകർ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 528 വോട്ടുകൾ ധൻകർ നേടി. 780 -ൽ 725 എംപിമാർ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തു. എതിർ സ്ഥാനാർത്ഥിയായ മാർഗരറ്റ് ആൽവയ്‌ക്ക് 182 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.

അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചയാളാണ് ജഗദീപ് ധൻകർ. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ് ജഗദീപ് ധൻകർ. ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽഎൽബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു. 1987 -ൽ രാജസ്ഥാൻ ഹൈക്കോടതി ബാർ അസോസിയേഷൻ പ്രസിഡൻറ് ആയി തെരഞ്ഞെടുക്കപ്പെട്ടു. 2019-ൽ പശ്ചിമ ബംഗാൾ ഗവർണറായി ചുമതലയേറ്റു. പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജിയുമായുള്ള ഏറ്റുമുട്ടലിൻറെ പേരിൽ ജഗദീപ് ധൻകർ വാർത്തകളിൽ ഇടം നേടിയിരുന്നു.