ടെസ്‌ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6.

ടെസ്‌ലയെ മറികടക്കാൻ ഹ്യുണ്ടേയ് ഐയോണിക് 6.

ഒരു പ്രാവശ്യം ചാർജ് ചെയ്താൽ 610 കിലോമീറ്റർ സഞ്ചരിക്കുന്ന ഇലക്ട്രിക് സെ‍ഡാനുമായി ഹ്യുണ്ടേയ്. ഹ്യുണ്ടേയ്‌യുടെ ആദ്യ ഇലക്ട്രിക് സെഡാൻ എന്ന പേരിൽ പുറത്തിറങ്ങുന്ന ഐയോണിക് 6-ന് പൂജ്യത്തിൽനിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ 5.1 സെക്കൻഡ് മാത്രം മതി. 350 കെ‍ഡബ്ല്യു ചാർജർ ഉപയോഗിച്ചാൽ പത്തു ശതമാനത്തിൽനിന്ന് 80 ശതമാനം വരെ ചാർജാകാൻ 18 മിനിറ്റ് മാത്രം മതി എന്നാണ് ഹ്യുണ്ടേയ് അറിയിക്കുന്നത്.

ടെസ്‌ലയുടെ മോഡൽ 3 യുമായി മത്സരിക്കുന്ന വാഹനം ഹ്യുണ്ടേയ്‌യുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്ഫോമിലാണ് നിർമിച്ചിരിക്കുന്നത്. അടുത്തിടെ ഇന്ത്യൻ വിപണിയിലെത്തിയ ഐയോണിക് 5 ഉം ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ് നിർമിക്കുന്നത്.

ഹ്യുണ്ടേയ് ഐയോണിക് 6 അടുത്ത വർഷം ആദ്യത്തോടെ ഓസ്‌ട്രേലിയൻ വിപണിയിൽ എത്തുമെന്നും ടെസ്ല മോഡൽ 3 -യെക്കാൾ വില കുറവായിരിക്കും എന്ന് റിപോർട്ടുകൾ വരുന്നു.

ഇന്ത്യൻ നിരത്തുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം 13 ലക്ഷം കവിഞ്ഞു; വൈദ്യുത വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാൻ കേന്ദ്രം.