
ഗോൾഡ് കോസ്റ്റ്: മലങ്കര സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവായുടെ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഡയറക്ടറായി റോബർട്ട് കുര്യാക്കോസിനെ നിയമിച്ചു. ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന റോബർട്ട് കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് സ്വദേശിയാണ്. നടൻ മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ഡയറക്ടറുമാണ് റോബർട്ട്.