ലോഗോ പ്രകാശനം ചെയ്തു.

ലോഗോ പ്രകാശനം ചെയ്തു.

ബ്രിസ്ബൻ: ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ബ്രിസ്ബൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ അങ്കമാലി അയൽക്കൂട്ടത്തിന്റെ ലോഗോ പ്രകാശനം അങ്കമാലിയിൽ വച്ച് നടന്നു. അങ്കമാലി എം എൽ എ റോജി എം ജോൺ മാധ്യമപ്രവർത്തകനും അങ്കമാലി അയൽക്കൂട്ടം കമ്മിറ്റി അംഗവുമായ സ്വരാജ് സെബാസ്റ്റ്യന് ലോഗോ കൈമാറി. അങ്കമാലി അയൽക്കൂട്ടത്തിന്റെ 10-ആം വാർഷികം വിപുലമായ പരിപാടികളോടെ ഓഗസ്റ്റ് മാസത്തിൽ ആഘോഷിക്കുകയാണ്. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടന്നുവരികയാണെന്ന് അങ്കമാലി അയൽക്കൂട്ടം പ്രസിഡണ്ട്‌ സാജു പോൾ, ജനറൽ സെക്രട്ടറി ജോബിൻ ജോൺ എന്നിവർ അറിയിച്ചു.