തായ്‌വാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ ആക്രമിക്കുമെന്ന് ചൈന.

ബീജിംഗ്: തായ്‌വാന്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചാല്‍ യുദ്ധത്തിനും മടിക്കില്ലെന്ന് വ്യക്തമാക്കി ചൈന. തായ്‌വാനെ ആക്രമിക്കാൻ മടിക്കില്ലെന്ന സന്ദേശമാണ് അമേരിക്കയ്‌ക്ക് ബീജിംഗ് കമ്യൂണിസ്റ്റ് ഭരണകൂടം നൽകിയിരിക്കുന്നത്. യുഎസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിനുമായി ചൈനയുടെ പ്രതിരോധമന്ത്രി വൂ ഖിയാൻ നടത്തിയ ചർച്ചയിലാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്. തായ്‌വാൻ തങ്ങളുടെ ഭൂവിഭാഗത്തിന്റെ ഭാഗമാണ്. ചൈനീസ് തായ്‌വാന്‍ എന്നു തന്നെയാണ് പേര്. അത് അന്താരാഷ്‌ട്രതലത്തിൽ അംഗീകരിച്ചിരിക്കുന്ന വസ്തുതയാണ്. നിലവിലെ അവസ്ഥയിൽ നിന്ന് യാതൊരു വ്യതിചലവും ചൈന ആഗ്രഹിക്കുന്നില്ല. വിദേശ ശക്തികളുടെ ഇടപെടലുകൾ അവസാനിപ്പിക്കണം. മറ്റുള്ളവരുടെ പ്രേരണയാൽ സ്വതന്ത്ര്യരാജ്യമായി പ്രഖ്യാപിക്കുക എന്നാൽ ചൈനയുടെ അഖണ്ഡതയ്‌ക്ക് മേലുള്ള കടന്നുകയറ്റമായി കണ്ട് ചെറുക്കും. വിദേശ ശക്തികളെ കണ്ട് സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കാൻ ശ്രമിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നാണ് ചൈനീസ് സൈനിക മേധാവി ജനറൽ വീ ഫെൻഗീ മുന്നറിയിപ്പ് നൽകിയത്.

നേരത്തെ, സിംഗപ്പൂരിൽ നടന്ന ചർച്ചയിൽ തായ്‌വാനെ തളർത്തുന്ന നടപടികളിൽ നിന്നും പിന്തിരിയണമെന്ന് ലോയിഡ് ഓസ്റ്റിൻ ആവശ്യപ്പെട്ടിരുന്നു. ചൈനയുടെ നിരന്തര ആക്രമണം ഭയന്ന് കഴിയുന്ന സ്വയം ഭരണ ദ്വീപാണ് തായ്‌വാൻ.

ഇന്ത്യയും വിയറ്റ്നാമും നിർണ്ണായക കരാറുകളിൽ ഒപ്പുവെച്ചു; സൈനികർക്ക് പരസ്പരം താവളങ്ങൾ പങ്കുവെയ്‌ക്കാം.