
കൊച്ചി: കേരളം ഒന്നാകെ ഉറ്റുനോക്കുന്ന ഉപതിരഞ്ഞെടുപ്പിനായി തൃക്കാക്കര ഇന്നു പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു പോളിങ്. വെള്ളിയാഴ്ചയാണു വോട്ടെണ്ണൽ. 239 ബൂത്തുകളിലും വോട്ടെട്ടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ട് തടയുന്നതിനായി ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
പി.ടി.തോമസ് എംഎൽഎയുടെ നിര്യാണം മൂലം ഒഴിവുവന്ന നിയമസഭാ സീറ്റിൽ 1,96,805 വോട്ടർമാരുണ്ട്. 1,01,530 പേർ വനിതകളാണ്. പോളിങ്ങിനു ശേഷം ബാലറ്റ് യൂണിറ്റുകൾ മഹാരാജാസ് കോളജിലെ സ്ട്രോങ് റൂമിലേക്കു മാറ്റും. ജൂൺ 3-നു രാവിലെ 8-ന് വോട്ടെണ്ണൽ തുടങ്ങും.
പ്രശ്നബാധിത ബൂത്തുകളൊന്നുമില്ലെങ്കിലും മണ്ഡലത്തില്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാവിലെ ആറിന് തന്നെ മോക്ക് പോളിങ് നടത്തി ഏഴ് മുതല്‍ വോട്ടെടുപ്പ് ആരംഭിക്കും. വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.