ശ്രീനാഥ്‌ ഭാസിയും അർജുൻ അശോകനും നായകന്മാരാകുന്ന ആന്റപ്പൻ വെഡ്‌സ് ആൻസി!! നിർമ്മാതാക്കളായി ഈ ഹിറ്റ് സംവിധായകർ!

ശ്രീനാഥ്‌ ഭാസിയും അർജുൻ അശോകനും നായകന്മാരാകുന്ന ആന്റപ്പൻ വെഡ്‌സ് ആൻസി!! നിർമ്മാതാക്കളായി ഈ ഹിറ്റ് സംവിധായകർ!

സുമേഷ് & രമേഷിന് ശേഷം സനൂപ് തൈക്കൂടം ഒരുക്കുന്ന പുതിയ ചിത്രം ‘ആന്റപ്പൻ weds ആൻസി’യുടെ ടൈറ്റിൽ ലൂക്ക് പുറത്തിറക്കി.കഴിഞ്ഞ വർഷത്തെ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ശ്രീനാഥ് ഭാസിയും ബാലു വർഗീസും ഒന്നിച്ച സുമേഷ് ആൻഡ് രമേശ്‌.സനൂപിന്റെ പുതിയ ചിത്രമായ ആന്റപ്പൻ വെഡ്സ് ആൻസിയിലും പ്രധാന വേഷത്തിൽ എത്തുന്നത് ശ്രീനാഥ് ഭാസിയാണ്. അർജുൻ അശോകനും ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.

എലമെന്റസ് ഓഫ് സിനിമാ എന്റർടൈൻമെന്റസിന്റെ ബാനറിൽ മലായാളികളുടെ പ്രിയ സംവിധായകർ അജയ് വാസുദേവും, ജി.മാർത്താണ്ഡനും കൂടെ ശ്രീരാജ് എകെഡി-യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജോസഫ് വിജീഷും സംവിധായകൻ സനൂപ് തൈക്കൂടവും ചേർന്ന് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സഹ നിർമ്മാക്കളായി ഉമ്മർ ഖാനും, സാജിദ് ബാബുവും എത്തുന്നു.കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ പുറത്ത് വരുമെന്ന് അറിയുന്നു. വാർത്താപ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ