ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു.

ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന വർദ്ധിക്കുന്നു.

ഓസ്‌ട്രേലിയയിൽ ഇലക്ട്രിക് കാർ വിൽപ്പന വർദ്ധിച്ചുകൊണ്ടിരിക്കുന്നു. ഈ വർഷത്തെ ആദ്യ നാല് മാസങ്ങളിൽ 7618 ഇലക്ട്രിക് വാഹങ്ങൾ വിറ്റതായി രേഖകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 200 ശതമാനത്തിലധികം ആണ് വർധന. ടെസ്ല ആണ് ഏറ്റവും കൂടുതൽ വാഹനങ്ങൾ വില്പന നടത്തിയത്. ഈ വർഷം ഇതുവരെ 4469 മോഡൽ 3 കാറുകൾ ടെസ്ല വിറ്റതായി ആണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ഹ്യുണ്ടായ് കോന ഇലക്ട്രിക് (394 വിൽപ്പന), മെഴ്‌സിഡസ്-ബെൻസ് ഇക്യുഎ (383), ഹ്യൂണ്ടായ് അയോണിക് ഇലക്ട്രിക് (282), വോൾവോ XC40 റീചാർജ് പ്യുവർ ഇലക്ട്രിക് എസ്‌യുവി (253), പോർഷെ ടൈക്കാൻ (218), മെഴ്‌സിഡസ്-ബെൻസ് ഇക്യുസി (210) എന്നിവയാണ് ഈ കാലയളവിൽ കൂടുതൽ വില്പന നടത്തിയ മറ്റു ഇലക്ട്രിക്ക് മോഡലുകൾ.

ടൈകാൻ: പോർഷെയുടെ ആദ്യ വൈദ്യുത മോഡൽ