തിരഞ്ഞെടുപ്പ്: ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി ആൽബനീസി പ്രധാനമന്ത്രിയാകും.

തിരഞ്ഞെടുപ്പ്: ഓസ്ട്രേലിയയിൽ ലേബർ പാർട്ടി നേതാവ് ആന്റണി അൽബനീസ് പ്രധാനമന്ത്രിയാകും.

കാൻബറ: ഓസ്ട്രേലിയയിൽ ഭരണമാറ്റം ഉറപ്പാക്കി പൊതുതിരഞ്ഞെടുപ്പു ഫലം. തിരഞ്ഞെടുപ്പു ഫലം പൂർണമായും പുറത്തുവരും മുൻപേ ലിബറൽ പാർട്ടി നേതാവു കൂടിയായ നിലവിലെ പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പരാജയം സമ്മതിച്ചു. ഇതോടെ, ലേബർ പാർട്ടി നേതാവ് ആന്തണി അൽബനീസിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിലെത്തും.

66% വോട്ടുകൾ ആണ് രാവിലെ വരെ എണ്ണിയത്. 73 സീറ്റുമായി ലേബർ പാർട്ടിയാണ് മുൻപിൽ. സ്കോട്ട് മോറിസന്റെ ലിബറൽ പാർട്ടിക്ക് 44 സീറ്റുകൾ മാത്രമേ ഇതുവരെ നേടാൻ കഴിഞ്ഞിട്ടുള്ളു. നാഷണൽ പാർട്ടിക്ക് 9 സീറ്റും, ഗ്രീൻ പാർട്ടിക്ക് 4 സീറ്റും മറ്റുള്ളവർക്ക് 11 സീറ്റും ആണ് രാവിലെ വരെയുള്ള ലീഡ് നില.

‘നിലവിലെ പ്രതിപക്ഷ നേതാവും അടുത്ത പ്രധാനമന്ത്രിയുമായ ആന്തണി അൽബനീസുമായി രാത്രി ഞാൻ സംസാരിച്ചിരുന്നു, അദ്ദേഹത്തിന് അഭിനന്ദനങ്ങൾ അറിയിച്ചു. സ്കോട്ട് മോറിസൻ സിഡ്നിയിൽ പറഞ്ഞു. ‘ഞാൻ എല്ലായ്‌പ്പോഴും ഓസ്ട്രേലിയക്കാരിലും അവരുടെ വിധിയിലും വിശ്വസിക്കുന്നു. അവരുടെ വിധികൾ സ്വീകരിക്കാൻ ഞാൻ എപ്പോഴും തയ്യാറാണ്. ഇന്ന് രാത്രി അവർ അവരുടെ വിധി പ്രസ്താവിച്ചു, ആന്റണി അൽബനീസിനേയും ലേബർ പാർട്ടിയേയും ഞാൻ അഭിനന്ദിക്കുന്നു. അൽബനീസിനേയും അദ്ദേഹത്തിന്റെ സർക്കാരിനും ഏറ്റവും നല്ലത് ആശംസിക്കുന്നു എന്ന് ഇന്നലെ രാത്രി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട്ട് മോറിസൺ വ്യക്തമാക്കി.

2007-ന് ശേഷം ആദ്യമായി ലേബർ പാർട്ടി വിജയിച്ചതിനാൽ പ്രതിപക്ഷ നേതാവ് ആൽബനീസി രാജ്യത്തിന്റെ 31ാമത് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വിദ്യാർത്ഥിയായിരിക്കെ ലേബർ പാർട്ടിയിൽ ചേർന്ന ആന്റണി ആൽബനീസി പാർലമെന്റിൽ പ്രവേശിക്കുന്നതിന് മുമ്പ് പാർട്ടി ഉദ്യോഗസ്ഥനായും ഗവേഷണ ഉദ്യോഗസ്ഥനായും പ്രവർത്തിച്ചു. 1996-ൽ ന്യൂ സൗത്ത് വെയിൽസിലെ ഗ്രെയ്ൻഡ്ലർ സീറ്റ് നേടി ആൽബനീസി ആദ്യമായി ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001-ൽ ഷാഡോ കാബിനറ്റിലേക്ക് അദ്ദേഹത്തെ ആദ്യമായി നിയമിച്ചു. 2007-ലെ തെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വിജയിച്ചതിനെത്തുടർന്ന് ആൽബനീസി ഹൗസ് ലീഡറായി നിയമിതനായി. റീജിയണൽ ഡെവലപ്മെന്റ് ആൻഡ് ലോക്കൽ ഗവൺമെന്റ് മന്ത്രിയായും അടിസ്ഥാന സൗകര്യ, ഗതാഗത മന്ത്രിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.