502 കി.മീ. റേഞ്ചുമായി ഹ്യുണ്ടേയ് അയോണിക് 5.

502 കി.മീ. റേഞ്ചുമായി ഹ്യുണ്ടേയ് അയോണിക് 5.

ഇലക്ട്രിക് വാഹനമായ അയോണിക് 5 നെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ഹ്യുണ്ടേയ്. ഈ വർഷം അവസാനം വാഹനം വിപണിയിലെത്തുമെന്നാണ് റിപ്പോർട്ട്. ബിയോൺഡ് മൊബിലിറ്റി സ്ട്രാറ്റജിയുടെ ഭാഗമായി ഹ്യുണ്ടേയ് പുറത്തിറക്കുന്ന ആദ്യവാഹനമാണ് അയോണിക് 5. റേഞ്ച് കുറഞ്ഞ മോഡലിന് 58 കിലോവാട്ട് ബാറ്ററിയും കൂടിയ റേഞ്ചുള്ള മോഡലിന് 77.4 കിലോവാട്ട് ബാറ്ററിയുമാണ്. ഒറ്റ ചാർജിൽ യഥാക്രമം 358 കിലോമീറ്ററും 502 കിലോമീറ്ററും വാഹനം സഞ്ചരിക്കും. ആറ് ഇലക്ട്രിക് മോഡലുകള്‍ 2028 നുള്ളിൽ ഇന്ത്യൻ വിപണിയിലെത്തിക്കാനാണ് ഹ്യുണ്ടേയുടെ തീരുമാനം.

ഇലക്ട്രിക് വാഹന രംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹോണ്ട; 2030 -ഓടെ 30 പുതിയ ഇവി മോഡലുകൾ.